Thursday, March 28, 2024

HomeAmericaമാര്‍ത്തോമ്മാ സഭാ മാനവസേവ അവാര്‍ഡ് ഡോ. എന്‍. റ്റി. എബ്രഹാമിന്

മാര്‍ത്തോമ്മാ സഭാ മാനവസേവ അവാര്‍ഡ് ഡോ. എന്‍. റ്റി. എബ്രഹാമിന്

spot_img
spot_img

പി.പി. ചെറിയാന്‍

ഡാളസ്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാഅംഗങ്ങളില്‍ പ്രശസ്ത സേവനം അനുഷ്ഠിക്കുന്നവര്‍ക് അംഗീകാരം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനവസേവ അവാര്‍ഡിന് നിരവത്തു ഡോ. എന്‍. റ്റി. എബ്രഹാം അര്‍ഹനായി.. അഞ്ചേരി ക്രിസ്‌തോസ് മാര്‍ത്തോമ്മാ ഇടവക അംഗമാണ് .

കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. ഉം, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ഡി. യും പാസ്സായി. മൂന്നു വര്‍ഷക്കാലം മിലിറ്ററി സര്‍വീസില്‍ സേവനം ചെയ്ത ശേഷം, കോട്ടയം ജില്ലാ ആശുപത്രി, കോട്ടാങ്ങള്‍ െ്രെപമറി ഹെല്‍ത്ത് സെന്റര്‍, കുറവിലങ്ങാട് െ്രെപമറി ഹെല്‍ത്ത് സെന്റര്‍, പെരുമ്പാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ എന്നീ ഗവണ്മെന്റ് ആശുപത്രികളില്‍ ജോലി ചെയ്തു ഗ്രേഡ് 1 സിവില്‍ സര്‍ജന്‍ ആയി റിട്ടയര്‍ ചെയ്തു.

മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി, മന്ദിരം ആശുപത്രി, കട്ടപ്പന സെന്റ് ജോന്‍സ് ഹോസ്പിറ്റല്‍, പള്ളം ബിഷപ് ജേക്കബ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ചിങ്ങവനം കേളചന്ദ്ര ഹോസ്പിറ്റല്‍, കുമളി സെന്റ് അഗസ്റ്റിന്‍സ് ഹോസ്പിറ്റല്‍ എന്നീ മിഷന്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തതിനു ശേഷം ഇപ്പോള്‍ മണര്‍കാട് സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ചീഫ് ഫിസിഷ്യന്‍ ആയി ജോലി ചെയ്യുന്നു.

കൂടാതെ, കോട്ടയം ജെറുസലേം മാര്‍ത്തോമ്മാ പള്ളിയുടെ വകയായി നാഗമ്പടത്തും, കൊടിമതയിലും, കുറിച്ചിയിലും നടത്തുന്ന ചാരിറ്റി ക്ലിനിക്കുകളിലും,പുതുപ്പള്ളി നിലയ്ക്കല്‍ ഓര്‍ത്തഡോക്‌സ് പള്ളി വക കെ. എം. ജി. ചാരിറ്റി ക്ലിനിക്കിലും, പുതുപ്പള്ളി ചാരിറ്റബിള്‍ ക്ലബ് വക ക്ലിനിക്ക്, അഞ്ചേരി ക്രിസ്‌തോസ് മാര്‍ത്തോമ്മാ പള്ളി വക ക്ലിനിക്കിലും സൗജന്യ സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ക്രിസ്തുവിന്റെ കാരുണ്യം, ദീനാനുകമ്പ, നിര്‍ധനര്‍ക്കു ആശ്വാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി, എന്തു കിട്ടും എന്നല്ല, എന്തു കൊടുക്കാന്‍ സാധിക്കും എന്ന താല്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രിയപ്പെട്ട ഡോക്ടറെ സ്വര്‍ഗീയ വൈദ്യനായാണ് രോഗികള്‍ കാണുന്നത്.2018ലെ പ്രളയ സമയത്തും, കോവിഡ്19 കാലത്തും, വാര്‍ധക്യത്തെ വകാവയ്ക്കാതെയും, വിശ്രമമില്ലാതെയും, കര്‍മോല്‍സുകനായി ആതുര ശുശ്രൂഷയുടെ മാനവസേവനത്തില്‍ മുഴുകിയ ഡോക്ടര്‍ പുതുതലമുറയ്ക്ക് മാതൃകയാണ്.

ഒക്ടോബര് 15 നു ചേരുന്ന മാര്‍ത്തോമ്മാ സഭാമണ്ഡല യോഗത്തില്‍, അദ്ദേഹത്തെ അനുമോദിക്കുന്നതും, മാനവസേവ അവാര്‍ഡ് നല്കുന്നതുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments