Wednesday, October 4, 2023

HomeAmericaകേരളാ ക്രിക്കറ്റ്‌ ലീഗ്‌, യുഎസ്‌എ, ഏഴാം സീസണിൽ എഫ് സി സി ഫിലാഡൽഫിയ‌ ‌ജേതാക്കള്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌, യുഎസ്‌എ, ഏഴാം സീസണിൽ എഫ് സി സി ഫിലാഡൽഫിയ‌ ‌ജേതാക്കള്‍

spot_img
spot_img

ജിനേഷ് തമ്പി

ന്യൂയോർക്ക്‌: കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ ഏഴാം പതിപ്പിന്റെ ആവേശകരമായ ഫൈനലില്‍ എഫ് സി സി ഫിലാഡൽഫിയ ‌ ന്യൂജേഴ്‌സി ബെർഗെൻ ടൈഗേർസിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു‌.

ഭാഗ്യനിർഭാഗ്യങ്ങള്‍ ഇരു ഭാഗത്തേക്കും മാറിമറഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂജേഴ്‌സി ബെർഗെൻ ടൈഗേർസ് 24 ാം ഓവറില്‍ 185 റൺസിന് എല്ലാവരും പുറത്തായി . തുടക്കത്തിൽത്തന്നെ ഓപ്പണേർസിനെ നഷ്ട്ടപ്പെട്ട ബെർഗെൻ ടൈഗേഴ്‌സ് , ക്യാപ്റ്റൻ റിനു ബാബുവിന്റെയും (34) , ജീസസ് വിന്സന്റിന്റേയും (64) ഉജ്വലമായ കൂട്ടുകെട്ടിൽ മത്സരത്തിലേക്ക് തിരിച്ചു വന്നു. സ്കോർ 92 -ൽ നിൽക്കുമ്പോൾ മനോഹരമായി ബാറ്റുചെയ്ത ജീസസ്സിനെ ടൈഗേഴ്‌സ്സിനു നഷ്ടമായപ്പോൾ , അവസരത്തിനൊത്തുയർന്നു ബൗൾ ചെയ്ത ജാഫിനും സച്ചിനും ഷോണും തുടരെ തുടരെ വിക്കറ്റ്കൾ വീഴ്ത്തി ടൈഗേർസ്‌നെ സമ്മർദ്ദത്തിലാക്കി.

വമ്പൻ അടികൾക്കു പെരുകേട്ട വൈസ്‌ക്യാപ്റ്റൻ തോമസ് പോൾ ക്രീസിൽ നിലയുറപ്പിച്ചതോടെ ടൈഗേഴ്‌സ് ഇന്നിങ്സിന് പുതുജീവൻ വച്ചു . 137/7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ടൈഗേർസ്‌നെ ഭേദപ്പെട്ട നിലയിൽ എത്തിച്ചതു വൈസ് ക്യാപ്റ്റന്റെ രക്ഷാപ്രവർത്തനമായിരുന്നു . ഒരുഘട്ടത്തിൽ 200 കടക്കും എന്ന് തോന്നിച്ച ടൈഗേർസിന്റെ ടോട്ടൽ 184 ഇൽ പിടിച്ചു നിർത്തിയത് തോമസിന്റെ (37) ഉൾപ്പെടെ 2 വിക്കറ്റ് പിഴുതിയ സനോഷിന്റെ 24ാം ഓവറിലെ ബൗളിംഗ് പ്രകടനമായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച എഫ് സി സി ഫിലാഡൽഫിയ്ക്കു തുടക്കത്തിൽത്തന്നെ 2 ഓപ്പണേർസിനെയും നഷ്ടമായി. തകർപ്പൻ ബൗളിംഗ് പ്രകടനം പുറത്തെടുത്ത ടൈഗേഴ്‌സ് ഫാസ്റ്റ് ബൗളർ അരുൺ ചന്ദ്രൻ തന്റെ മൂന്നാം വിക്കറ്റ് ആയി എഫ് സി സി യുടെ ബാറ്റിംഗ് നെടുംതൂണായ വൈസ്‌ക്യാപ്റ്റൻ നവീൻ ഡേവിസിനെക്കൂടെ പുറത്താക്കിയതോടെ എഫ് സി സി പ്രതിരോധത്തിലായി. ബൗളിങ്ങിൽ കാഴ്ചവെച്ച മികവ് ജാഫിൻ ബാറ്റിങ്ങിലും തുടർന്നതോടെ കാര്യങ്ങൾ പൊടുന്നന്നെ മാറിമറിഞ്ഞു . 5ാം വിക്കറ്റ് കൂട്ടുകെട്ടിൽ 50 റൺസ് വാരികൂട്ടിയ ജാഫീൻ (31) അജയ് (25)സഖ്യം സ്കോർ 99 ൽഎത്തിച്ചാണു മടങ്ങിയത് .

തുടരെ തുടരെ 2 വിക്കറ്റുകൾ വീഴ്ത്തി ടൈഗേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സച്ചിൻ വർഗീസിന് കൂട്ടായി എഫ് സി സി യുടെ എക്കാലത്തെയും മികച്ച ഫിനിഷറായ ജിജോ കുഞ്ഞുമോൻ ക്രീസിൽ എത്തിയതോടെ മൽസരം ഫിസിസിയുടെ കൈകളിലേക്ക് തിരിച്ചെത്തി . 24 ഓവറിന്റെ നാലാം പന്തിൽ സച്ചിൻ പോയിന്റിന് മുകളിലൂടെ പായിച്ച മനോഹരമായ ബൗണ്ടറിയിലൂടെ എഫ് സി സി ഫിലാഡൽഫിയ‌ , കേരളാ ക്രിക്കറ്റ്‌ ലീഗ്‌, യൂ എസ് എയിൽ, തങ്ങളുടെ 2ാം കിരീടം ഉറപ്പിച്ചു.

ഒരു ഘട്ടത്തിൽ ബൗളിംഗിലും ബാറ്റിങ്ങിലുംം താളം പിഴച്ച എഫ് സി സി യെ തന്റെ ആൾറൗണ്ട് മികവിലൂടെ ( 3 വിക്കറ്റും & 31 റൺസും ) മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ജാഫിൻ ഐസക് ആണ് മാൻ ഓഫ് ദി മാച്ച് .

കെ.സി. എല്ലിന്റെ ഈ വർഷത്തെ MVP ആയി തിരഞ്ഞെടുക്കപ്പെട്ട മില്ലേനിയം ടീമിന്റെ ലിബിൻ ജോൺ (508 റണ്‍സ്‌ & 21 വിക്കറ്റ്) തന്നെയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാനും. മികച്ച ബൗളർ സ്ഥാനത്തിന് 28 വിക്കറ്റ് നേടിയ NJ ഇന്ത്യൻസിന്റെ ലെവിൻ ഐസക് ( 28 വിക്കറ്റ് ‌) അർഹനായി.

ഫൈനലിന് മുന്നോടിയായി നടന്ന ആവേശകരമായ സിക്സ് ഹിറ്റിങ് മത്സരത്തിൽ ട്രൈസ്റ്റേറ്റിലെ പതിനഞ്ചോളം ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുകയും, ഉദ്യോഗജനകമായ ട്രൈബ്രേക്കറിനൊടുവിൽ എഫ് സി സി യുടെ നവീൻ ഡേവിസ് തന്റെതന്നെ ടീം മേറ്റ് ആയ അജയ്‌ദേവ് നായരെ തോൽപ്പിച്ചു വിജയിയാവുകയും ചെയ്തു

മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ന്യൂയോർക് സെനറ്റർ കെവിൻ തോമസ് മുഖ്യാഥിതി ആയിരുന്നു.

ഫൈനൽ മത്സരത്തിനും തുടർന്നുള്ള ചടങ്ങുകൾക്കും ആശംസ അർപ്പിച്ചെത്തിയ ഗ്രാൻഡ് സ്പോൺസർമാരായ ബിനു & പ്രിൻസ് Spectrum Auto , USA ക്രിക്കറ്റ് ബോർഡ് ഡയറക്ടർ അജിത് ഭാസ്കർ ,ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര, JR സ്പോർട്ടിങ് ഗുഡ്സ് സാരഥികൾ , US Tax service ജോസഫ് കുരിയപ്പുറം , രാജ് ഓട്ടോ സാരഥികൾ, Jomy Grant Restaurant , ഡോൺ തോമസ് സോളാർ പവർ , KVTV സാരഥി അനൂപ് , ബേസിൽ കുര്യാക്കോസ് ലൂസിഡ് 7 , യൂണിവേഴ്സൽ മൂവീസ് സാരഥികൾ, നിഖിൽ മാണി Public Trust Realty,ല് ജെ ഫോട്ടോസ് , സിൽവെർലെൻസ് പ്രൊഡക്ഷൻസ് ,ഇഗ്‌ലൂ ,ജെ റിയാലിറ്റി സാരഥികൾ എന്നിവർ വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു.

വരും വർഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ പ്രസിഡന്റ് ജിൻസ് ജോസഫ്, വൈസ്പ്രസിഡന്റുമാരായ ബാലഗോപാൽ നായർ,ജിതിൻ തോമസ്, സെക്രട്ടറി സബീൻ ജേക്കബ് എന്നിവർ അറിയിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments