Friday, March 29, 2024

HomeAmericaകോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു

കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി മക്കപ്പുഴ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ ആഭ്യന്തര, ടൂറിസം മന്ത്രിയെന്ന നിലയില്‍ കേരള ജനതയ്ക്ക് നല്‍കിയ നിസ്തുല സംഭാവനകള്‍ വിലപ്പെട്ടതായിരുന്നുവെന്നുംപോലീസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിലും ജനകീയവല്‍ക്കരിക്കുന്നതിലും,കേരളത്തിലെ ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെ നിര്‍മാതാവ് എന്ന നിലയിലും പരേതനായ കോടിയേരി എന്നെന്നും സ്മരിക്കപ്പെടുമെന്നും, പരേതന്റെ കുടുംബാംഗളെ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിലൂടെ അറിയിച്ചു

(ജോ ചെറുകര,സെക്രട്ടറി)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments