Thursday, March 28, 2024

HomeAmericaഡാളസ് സൗഹൃദ വേദി ഓണാഘോഷം വര്‍ണാഭമായി

ഡാളസ് സൗഹൃദ വേദി ഓണാഘോഷം വര്‍ണാഭമായി

spot_img
spot_img

എബി മക്കപ്പുഴ

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ 2022 ഓണാഘോഷ പരിപാടികള്‍ ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.

സമ്മേളനത്തില്‍ ഡാളസ് സുഹൃദ വേദിയുടെ വൈസ് പ്രസിഡണ്ട് രാജു കുറ്റിയില്‍ അദ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു. മലയാള സിനിമ നിര്‍മ്മാതാവും, അഭിനേതാവുമായ തമ്പി ആന്റണി മുഖ്യ അതിഥിയും, കൊപ്പല്‍ സിറ്റി പ്രൊ മേയര്‍ ബഹുമാന്യനായ ബിജു മാത്യു സ്‌പെഷ്യല്‍ ഗസ്റ്റും ആയിരുന്നു.

ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സെക്രട്ടറിയും, വിവിധ സാംകാരിക സംഘനകള്‍ക്കു നേതൃത്വം നല്‍കി വരുന്ന ശ്രീ ഷിജു എബ്രഹാം ഓണാശംസ അറിയിച്ചു.

ഡാളസ് സൗഹൃദ വേദിയുടെ പ്രിയപ്പെട്ട കലാകാരന്‍മാര്‍ വിവിധ ഇനം കലാപരിപാടികള്‍ അവതരിപ്പിച്ചു.


തുടര്‍ന്ന് സ്വാദേറിയ ഓണ സദ്യ നടത്തി ഓണാഘോഷ സമ്മേളനം സമംഗളം പര്യവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments