Thursday, December 7, 2023

HomeAmericaഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ഗോഫണ്ട്മീ പേജ് ആരംഭിച്ചു

ഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ഗോഫണ്ട്മീ പേജ് ആരംഭിച്ചു

spot_img
spot_img

അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും സമുഖ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രീയപ്പെട്ട മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും.

വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

താഴെ കൊടിത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്‌ത്‌ സംഭാവനകൾ നൽകാവുന്നതാണ്.

https://gofund.me/7badbdef
https://www.gofundme.com/f/fund-raising-for-francis-thadathil?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments