എ.എസ് ശ്രീകുമാര്‍
ദിനംപ്രതിയുള്ള പത്രവാര്‍ത്തകളും അനുനിമിഷമുള്ള ചാനല്‍ ബ്രേക്കിങ്ങുകളും കേള്‍ക്കുന്നത് ഒരു പീഡനവാര്‍ത്തയാണ്. നരബലിയും ദുരാചാരങ്ങളും കേരളത്തിന്റെ ജീവിതപരിസരങ്ങളില്‍ നടമാടുന്ന കാലഘട്ടത്തില്‍ കൊച്ചു പെണ്‍കുട്ടികളെ ലൈഗിംഗ ദാഹത്തിന്റെ ഇരകളാക്കുന്ന നേര്‍സാക്ഷ്യത്തിന് ദൃശ്യസാക്ഷ്യം ചമയ്ക്കുകയാണ് ‘അഴല്‍’ എന്ന ഷോര്‍ട്ട് ഫിലിം.

ഹൂസ്റ്റണ്‍ ക്രേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.വി.എസ് മീഡിയ ഗ്ലോബലിന്റെ ബാനറില്‍ രാജേഷ് വര്‍ഗീസ് (നേര്‍ക്കാഴ്ച ചെയര്‍മാന്‍) നിര്‍മിച്ച ചിത്രം ആനുകാലിക വിഷയത്തിന്മേലുള്ള സജീവ ചര്‍ച്ചയാവുകയാണ്.
”എല്ലാ ദിവസത്തേയും ചില വാര്‍ത്തകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നവയാണ്. അധാര്‍മികതയ്‌ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന ധാര്‍മിക രോക്ഷമാണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യം. വാര്‍ത്തകള്‍ ഇങ്ങനെ നമ്മെ മരവിപ്പിച്ചിരുത്തുമ്പോള്‍ പീഡനങ്ങള്‍ അത്രത്തോളം മനസാക്ഷിയെ മരവിപ്പിക്കുമ്പോള്‍ ആ മകളെ പീഡിപ്പിച്ചത് ഒരിക്കലും അവളുടെ പിതാവാകരുതേ എന്ന പ്രാര്‍ത്ഥനയാണ് ഞങ്ങള്‍ക്കുള്ളത്…” അഴലിന്റെ ഡയറക്ടര്‍മാരിലൊരാളായ ഷൈജന്‍ കൊച്ചുണ്ണി പറയുന്നു.
മറ്റൊരു ഡയറക്ടര്‍ ആണ് രാജീവ് രവീന്ദ്രന്‍. കഥ, തിരക്കഥ, സംഭാഷണം ഷൈജന്‍ കൊച്ചുണ്ണി നിര്‍വഹിച്ചിരിക്കുന്നു. വിപിന്‍ ചന്ദ്രനാണ് ഛായാഗ്രഹണം. പത്മകുമാര്‍ കോ-ഡയറക്ടര്‍ ആയും ജിബി എബ്രഹാം പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ച അഴലിന്റെ സംഗീതം അശ്വിന്‍ ജോണ്‍സണാണ്. എഡിറ്റിംഗും സൗണ്ട് ഡിസൈനിംഗും രമേഷ് വിക്രമന്‍.
‘അഴല്‍’ ഒരു ഷോര്‍ട്ട് ഫിലിം ആണെങ്കിലും ഒരു മുഴു നീളചിത്രത്തിന്റെ സന്ദേശം നല്‍കുന്നു. ഏതാണ്ട് 40 പേര്‍ അടങ്ങുന്ന ചിത്രീകരണ സംഘം പൊന്‍മുടിയിലും മറ്റുമായി ഒപ്പിയെടുത്തത് അരമണിക്കൂര്‍ സമയമുള്ള, തീവ്രമായ മനുഷ്യദുഖത്തിന്റെ കണ്ണീരും കിനാവും പ്രതീക്ഷകളുമാണ്.
നമുക്ക് വെള്ളിത്തിരയില്‍ കാണാം. ആശംസകളോടെ ആര്‍.വി.എസ് മീഡിയ ഗ്ലോബല്‍ ആന്‍ഡ് ടീം.