Thursday, December 1, 2022

HomeAmericaഒര്‍ലാന്‍ഡോ പള്ളിയില്‍ പരിശുദ്ധ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഒര്‍ലാന്‍ഡോ പള്ളിയില്‍ പരിശുദ്ധ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

spot_img
spot_img

ഒര്‍ലാന്‍ഡോ(ഫ്ളോറിഡ): കണ്ടനാട് മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 23 ന് ഒര്‍ലാണ്ടോ സെന്റ് .എഫ്രേം യാക്കോബായ സുറിയാനി പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു .

മലങ്കരയിലേക്ക് മെത്രാന്മാരെ അയക്കണമെന്നാവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ എഴുത്തുകള്‍ അന്ത്യോഖ്യാ സിംഹാസനത്തിലേക്കു അയച്ചിരുന്നു എങ്കിലും ചിലതെല്ലാം അന്നത്തെ സാമൂഹിക ചുറ്റുപാടുകളില്‍ അന്ത്യോഖ്യാ സിംഹാസനത്തില്‍ എത്തപ്പെടാതിരിക്കുകയോ മറ്റെവിടെയെങ്കിലും എത്തിപ്പെടുകയോ ഉണ്ടായി. എന്നാല്‍ കച്ചവട ആവശ്യത്തിന് വന്ന ഒരു ശെമ്മാശന് വശം മാര്‍ തോമ അഞ്ചാമന്‍ അയച്ച എഴുത്തു അന്ത്യോഖ്യാ സിംഹാസനത്തില്‍ ലഭിക്കുകയും 1748 ല്‍ ശക്രള്ള റമ്പാച്ചനെ ആലപ്പോയില്‍ നിന്നും തിരിച്ചു വിളിച്ചു പരി .പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഗീവര്ഗീസ് തൃതീയന്‍ ബാവ അദ്ദേഹത്തെ മഫ്രിയാനയായി വാഴിക്കുകയും ചെയ്തു .

ആരാധനാക്രമങ്ങളും വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളും വിശുദ്ധ മൂറോനും സ്വര്‍ണ ഉരുപ്പടികളുമായി മെത്രാപ്പോലീത്തയോടും റമ്പാച്ചന്‍മാരോടും കോര്‍ എപ്പിസ്‌കോപ്പമാരോടും ശെമ്മാശന്മാരോടും ഒപ്പം ആലപ്പോയില്‍നിന്നും യാത്രതിരിച്ച വിശുദ്ധ പിതാവും സംഘവും ഇറാക്കുവഴി 1751 ല്‍ കൊച്ചിയില്‍ എത്തപ്പെട്ടു .ദീര്‍ഘമായ കപ്പല്‍ യാത്രയ്ക്കുശേഷം കണ്ടനാട് പള്ളയില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം തുടര്‍ന്ന് മലങ്കരയിലെ പള്ളികള്‍ സന്ദര്‍ശിക്കുവാനും നെസ്‌തോറിയ വേദവിപരീതത്തിനു എതിരെ ശക്തമായ നിലപാടുകളെടുക്കുവാനും തുടങ്ങി .

മട്ടാഞ്ചേരിയില്‍ ഇന്ന് കാണുന്ന സുറിയാനി പള്ളി പണിയാന്‍ രാജാവിന്റെ അനുവാദത്തോടെ പരി .പിതാവ് കൊണ്ടുവന്ന പണം ഉപയോഗിച്ച് ഭൂമിവാങ്ങുകയും മനോഹരമായ ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു .പോര്‍ട്ടുഗീസ് സ്വാധീനം മൂലം സുറിയാനി പാരമ്പര്യത്തില്‍നിന്നും വ്യതിചലിച്ച സുറിയാനിസഭയെ തിരികെ സുറിയാനി പാരമ്പര്യത്തില്‍ ഊട്ടിഉറപ്പിക്കുവാന്‍ അക്ഷീണ പരിശ്രമം ചെയ്ത ആ പുണ്യപിതാവ് മെത്രാപ്പോലീത്താമാരെയും വൈദികരെയും വാഴിച്ചു അന്ത്യോഖ്യ മലങ്കര ബന്ധം നിലനിര്‍ത്തി .

1764 ഒക്ടോബര് 20 ന് മട്ടാഞ്ചേരി പള്ളിയില്‍ വെച്ച് കാലം ചെയ്ത പരിശുദ്ധ പിതാവിന്റെ ഭൗതീക ശരീരം കണ്ടനാട് മര്‍ത്തമറിയം യാക്കോബായപള്ളിയില്‍ കബറടക്കം ചെയ്തു .2008 ഒക്ടോബര്‍ 21 ന് പരിശുദ്ധ പിതാവിന്റെ നാമം അഞ്ചാം തുബ്ദെനില്‍ ഓര്‍ക്കാന്‍ പരി .പാത്രിയര്‍ക്കീസ് ബാവ കല്പനയായി .

പരിശുദ്ധ ശീമപിതാക്കന്മാര്‍ മലങ്കരയില്‍നിന്നും എല്ലാം കൊണ്ടുപോയി എന്ന് വിലപിക്കുന്നവര്‍ തന്നെയാണ് പരിശുദ്ധ പിതാവ് കൊണ്ടുവന്ന പണം കൊണ്ട് പണിത മട്ടാഞ്ചേരിയിലുള്ള ദേവാലയം കൈവശപ്പെടുത്തി വെച്ചിരിക്കുന്നത് എന്നുള്ളത് അവരുടെ പ്രസ്താവനകളിലെ വൈരുധ്യം തുറന്നുകാട്ടുന്നു.

ഞായറാഴ്ച രാവിലെ പതിനൊന്നിനു നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ,മധ്യസ്ഥപ്രാര്‍ത്ഥന ,ധൂപപ്രാര്‍ത്ഥന കൈമുത്തു എന്നിവ നടത്തപ്പെടും .തുടര്‍ന്ന് പരിശുദ്ധ പിതാവിന്റെ നാമത്തിലുള്ള നേര്‍ച്ചവിളമ്പോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും .വി .കുര്‍ബാനയ്ക്കും പെരുന്നാള്‍ ചടങ്ങുകള്‍ക്കും വികാരി റവ .ഫാ .പോള്‍ പറമ്പത്തു പ്രധാനകാര്‍മ്മീകത്വം വഹിക്കുന്നതായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി റവ .ഫാ .പോള്‍ പറമ്പത്ത് (6103574883), ട്രസ്റ്റി ബിജോയ് ചെറിയാന്‍ (4072320248), സെക്രട്ടറി എന്‍.സി .മാത്യു (4076019792).

വാര്‍ത്ത: എന്‍.സി .മാത്യു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments