Monday, November 28, 2022

HomeAmericaഡോ. മിനി മൈക്കിളിന്റെ പഠന ലേഖനം ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍

ഡോ. മിനി മൈക്കിളിന്റെ പഠന ലേഖനം ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍

spot_img
spot_img

ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച പിയര്‍-റിവ്യൂഡ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ഡോ. മിനി മൈക്കിളിന്റെ ഒരു മെഡിക്കല്‍ പഠന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളിയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബാധിച്ചേക്കാവുന്ന അതിസങ്കീര്‍ണമായ ഹീമോലിറ്റിക് യുറേമിക് സിന്‍ഡ്രോമിനെ കുറിച്ചായിരുന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റിലെ ലേഖനം.

ഹീമോലിറ്റിക് യുറേമിക് സിന്‍ഡ്രോം എന്നത് ഒരു സാധാരണ പാത്തോളജിക്ക് കാരണമാകുന്ന രോഗ ലക്ഷണമാണ്. ഇ കോളി ബാധ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയായ ഹീമോലിറ്റിക് യുറേമിക് സിന്‍ഡ്രോം (എച്ച്.യു.എസ്.) പറയപ്പെടുന്നത്. സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കാറുള്ളത്. എന്നാല്‍ മുതിര്‍ന്നവരിലും ഇപ്പോള്‍ രോഗം കൂടുതലായി കാണപ്പെടുന്നുണ്ട്.

ജര്‍മ്മനിയില്‍ നിരവധിപ്പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് രോഗം ബാധിച്ച അപൂര്‍വ സംഭവമായിരുന്നു അതെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വ്യക്തമാക്കിയിരുന്നു. വൃക്കയുടെയും കേന്ദ്രനാഡീ വ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ ഈ ബാക്ടീരിയകള്‍ക്കു കഴിയും.

ലോകരാജ്യങ്ങള്‍ ഭയത്തോടെ വീക്ഷിച്ചിരുന്ന എച്ച്.യു.എസിനെ സംബന്ധിച്ച ഒരു മികച്ച മെഡിക്കല്‍ അവലോകനം നടത്തിയതു വഴി ഡോ. മിനി മൈക്കിള്‍ ആരോഗ്യ മേഖലയ്ക്കും സാധാരണക്കാര്‍ക്കും രോഗലക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനും കരുതല്‍ നടപടി സ്വീകരിക്കാനും വഴി തുറന്നിരിക്കുകയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments