Thursday, April 18, 2024

HomeAmericaവാക്‌സിനേറ്റ് ചെയ്യാത്തതിന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ ന്യൂയോര്‍ക്ക് സിറ്റിയോട് കോടതി

വാക്‌സിനേറ്റ് ചെയ്യാത്തതിന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ ന്യൂയോര്‍ക്ക് സിറ്റിയോട് കോടതി

spot_img
spot_img

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക് : കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസ് ന്യൂയോര്‍ക്ക് സുപ്രീംകോടതി ജീവനക്കാര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 24 തിങ്കളാഴ്ചയായിരുന്നു ഈ സുപ്രധാന വിധി.
വാക്‌സിന്‍ സ്വീകരിക്കാത്തതിന് സിറ്റിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാരേയും തിരിച്ചെടുക്കുന്നതിനും, അവരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

2021 ഒക്ടോബറില്‍ സിറ്റി ജീവനക്കാര്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് സിറ്റി ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡേവിഡ് ചോക്ക്ഷി സര്‍കുലര്‍ ഇറക്കിയിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവക്കാര്‍ക്കും ഈ ഉത്തരവ് ബാധമാക്കി മേയര്‍ എറിക് അഡാസ് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയിരുന്നു.

ന്യൂയോര്‍ക്ക് സുപ്രീം കോടതി ഈ ഉത്തരവിനെ നിശിതമായി വിമര്‍ശിച്ചു. ഹെല്‍ത്ത് കമ്മീഷ്ണറുടെ ഉത്തരവ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി. ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പക്കാതിരിക്കുന്നതിനുള്ള അധികാരം ഹൈകമ്മീഷ്ണര്‍ക്കില്ലെന്നും കോടതി പറഞ്ഞു.
സിറ്റി ഉത്തരവിനെതിരെ നിയമവകുപ്പിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കാതിരിക്കുന്നതിനാണ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതെന്നാണ് സിറ്റി വാദിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments