Friday, April 19, 2024

HomeAmericaഓര്‍മാ ഇന്റര്‍നാഷണല്‍ ദേശാന്തര നാടക മത്സരം ഏപ്രില്‍ 15ന് മിസ് കുമാരി നാടക ഗ്രാമത്തില്‍

ഓര്‍മാ ഇന്റര്‍നാഷണല്‍ ദേശാന്തര നാടക മത്സരം ഏപ്രില്‍ 15ന് മിസ് കുമാരി നാടക ഗ്രാമത്തില്‍

spot_img
spot_img

(പി ഡി ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: ഓര്‍മാ ഇന്റര്‍നാഷണല്‍ ദേശാന്തര നാടക മത്സരം നടത്തുന്നു. 2023 ഏപ്രില്‍ 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി പത്തു മണി വരെ ”മിസ് കുമാരി നാടക ഗ്രാമം’ എന്നു നാമകരണം ചെയ്യുന്ന, ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് അമേരിക്കന്‍ മലയാള ദേശാന്തര നാടകോത്സവം അരങ്ങേറുക. ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന മിസ് കുമാരിയോടുള്ള (ത്രേസ്യാമ്മ തോമസ്) ആദരമാണ് നാടകോത്സവ വേദിക്ക് ”മിസ് കുമാരി നാടക ഗ്രാമം’ എന്ന പേര് നല്‍കാന്‍ കാരണം.

മലയാളത്തിലോ ഇംഗ്‌ളീഷിലോ നാടകം അവതരിപ്പിക്കാം. മതങ്ങളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ പ്രസ്ഥാനങ്ങളെയോ കളിയാക്കുന്ന പ്രമേയങ്ങള്‍ പാടില്ല. സ്റ്റേജില്‍ ആകെ 30 മിനിട്ടാണ് ഓരോ നാടകത്തിനും പരമാവധി ലഭ്യമാകുക. പ്രമേയം, ശബ്ദം, ഭാവം, ചലനം, ഇഫക്ട്‌സ്, അവതരണം എന്നീ മാനദണ്ഡങ്ങളാണ് മൂല്യ നിര്‍ണ്ണയോപാധികള്‍.

മികച്ച നാടക ടീമുകള്‍ക്ക്, ഒന്നും രണ്ടും മൂന്നും സ്ഥാനമനുസരിച്ച് വിലമതിപ്പുള്ള ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കും. സംവിധാനം, രചന, വസ്ത്രാലങ്കാരം, രംഗസംവിധാനം, സംഗീതം, മികച്ച അഭിനേതാവ്, മികച്ച അഭിനേത്രി, ജനപ്രിയ അഭിനേതാവ്, ജനപ്രിയ അഭിനേത്രി, മികച്ച ബാല താരങ്ങള്‍ എന്നിങ്ങനെ വിവിധ സമ്മാനങ്ങള്‍ നല്‍കും.

ഓര്‍മാ ഇന്റര്‍നാഷണല്‍ തീയേറ്റര്‍ ഫോറം ചെയര്‍മാന്‍ ഷാജി മിറ്റത്താനിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് നാടകോത്സവം ചിട്ടപ്പെടുത്തുന്നത്. പ്രശസ്ത നര്‍ത്തകിയും നൃത്താദ്ധ്യാപിക യുമായ നിമ്മീ ദാസ് (വൈസ് ചെയര്‍പേഴ്ണ്‍), വിവിധ നാടക അവാര്‍ഡ് ജേതാവായ ദേവസ്സി പാലാട്ടി, പുകളറിഞ്ഞ നാടക സീരിയല്‍ താരമായ സണ്ണി കല്ലൂപ്പാറ, ഫൊക്കാനാ ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍, മാവേലി ഫെയിം റോഷിന്‍ പ്ലാമൂട്ടില്‍ ( വൈസ് പ്രസിഡന്റുമാര്‍) റ്റിജോ പറപ്പുള്ളി (സെക്രട്ടറി), പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ അനീഷ് ജെയിംസ് (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍), മറിയാമ്മ ജോര്‍ജ് (ഫിനാന്‍സ് കണ്ട്രോളര്‍) ഷൈലാ രാജന്‍ ( ജോയിന്റ് സെക്രട്ടറി), മികച്ച സംഘാടകന്‍ റെനി ജോസഫ്, കുങ്കുമ സന്ധ്യാ നാടക ഫെയിം ബിനൂ ഫിലിപ് എന്നിവരാണ് സംഘാടക സമിതി അംഗങ്ങള്‍.

ജോസ് ആറ്റുപുറം (ഓര്‍മാ ഇന്റര്‍ നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), ജോര്‍ജ് നടവയല്‍ (ഓര്‍മാ ഇന്റര്‍ നാഷണല്‍ പ്രസിഡന്റ്), ജോര്‍ജ് അമ്പാട്ട് (ഓര്‍മാ ഫിലഡല്‍ഫിയാ പ്രൊവിന്‍സ്, പ്രസിഡന്റ്) എന്നിവര്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി മിറ്റത്താനി (2157153074), ദേവസ്സി പാലാട്ടി (2019219109), സണ്ണി കല്ലൂപ്പാറ ( 8455960935), ജോയി ചാക്കപ്പന്‍ ( 201 563 6294) റോഷിന്‍ പ്‌ളാമൂട്ടില്‍ (484 4705229), ജോസ് ആറ്റുപുറം (267 2314643), ജോര്‍ജ് നടവയല്‍ (2154946420).

‘മിസ് കുമാരി നാടക ഗ്രാമം’ എന്നു നാമകരണം ചെയ്യുന്ന, ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിന്റെ അഡ്രസ്സ്: 608 ണലഹവെ ഞറ, ജവശഹമറലഹുവശമ, ജഅ 19115.

മിസ് കുമാരിയോടുള്ള ആദരമാണ് ഓര്‍മാ ഇന്റര്‍നാഷണല്‍ ദേശാന്തര നാടകോത്സവ വേദിക്ക് ”മിസ് കുമാരി നാടക ഗ്രാമം” പേര് നല്‍കാന്‍ കാരണം.ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു മിസ് കുമാരി (ത്രേസ്യാമ്മ തോമസ്). 1940 മുതല്‍ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയില്‍ മിസ് കുമാരി (ത്രേസ്യാമ്മ തോമസ്) സജീവമായി പ്രവര്‍ത്തിച്ചിരുന്നത്. നീലക്കുയിലിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ ലഭിച്ചു. മദ്രാസ് ഫിലിം ഫെയര്‍ അസോസിയേഷന്‍ മികച്ച നടിക്കുള്ള ശില്‍പങ്ങള്‍ നല്‍കി ആദരിച്ചു.

കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് 1932 ജൂണ്‍ 1-ന് കൊല്ലംപറമ്പില്‍ തോമസ് – ഏലിക്കുട്ടി ദമ്പതികളുടെ മകളായി പിറന്നു. ഭരണങ്ങാനം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സ് നടത്തുന്ന പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളായ ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട്‌സ് ഹൈസ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനത്തിന് ശേഷം അതേ സ്‌കൂളില്‍ തന്നെ അദ്ധ്യാപികയായി ജോലി ചെയ്തു. ഉദയാ സ്റ്റുഡിയോ ആദ്യമായി നിര്‍മ്മിച്ച് 1949-ല്‍ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ ചിത്രം പരാജയപ്പെട്ടു. ഉദയായുടെ രണ്ടാം ചിത്രമായ നല്ലതങ്കയില്‍ ത്രേസ്യാമ്മയായിരുന്നു നായിക.

അതിന്റെ നിര്‍മാതാക്കളിലൊരാളായ കെ.വി. കോശിയാണ് ത്രേസ്യാമ്മ തോമസ്സിന് മിസ് കുമാരി എന്ന പേരു നല്‍കിയത്. നല്ല തങ്കയിലൂടെ മിസ് കുമാരി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് മിസ് കുമാരിയെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്. 1963 ഫെബ്രുവരി 7-ന് എറണാകുളം സ്വദേശിയായ ഫാക്ട് കെമിക്കല്‍ എഞ്ചിനീയര്‍ ഹോര്‍മിസ് തളിയത്തുമായുള്ള വിവാഹശേഷം കുറച്ചു കാലം സിനിമയില്‍ നിന്നു വിട്ടു നിന്നു.

1954-ല്‍ സത്യന്‍ നായകനായി പുറത്തിറങ്ങിയ നീലക്കുയില്‍ എന്ന ചിത്രത്തിലൂടെ മിസ് കുമാരി ശ്രദ്ധേയ താരമായി മാറി. 50-ലധികം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. 1969 ജൂണ്‍ 9-ന് 37-ആം വയസ്സില്‍ അന്തരിച്ചു. 1984 ല്‍ ഭരണങ്ങാനത്തെ തറവാട്ടു വീടിനോടു ചേര്‍ന്ന് സ്ഥാപിച്ച മിസ് കുമാരി മിനി സ്റ്റേഡിയം പ്രേംനസീര്‍ ഉദ്ഘാടനം ചെയ്തു. നടിയുടെ ഓര്‍മ്മക്കായി അല്‍ഫോന്‍സാമ്മയുടെ പള്ളിക്കു മുന്നിലെ റോഡിന് 2019-ല്‍ മിസ് കുമാരി റോഡ് എന്നു പേരു നല്‍കി.

മിസ് കുമാരി അഭിനയിച്ച ചിത്രങ്ങള്‍: സ്‌നാപകയോഹന്നാന്‍ (1963 -മിറിയം), സ്‌നേഹദീപം (1962ലക്ഷ്മി), ദക്ഷയാഗ്‌നം (1962), ഭക്തകുചേല (1961സുശീല), മുടിയനായ പുത്രന്‍ (1961ചെല്ലമ്മ), ‘ക്രിസ്മസ് രാത്രി’ ( 1961ആനി ), മറിയക്കുട്ടി (1958മറിയക്കുട്ടി), ജയില്‍പ്പുള്ളി (1957ശാന്ത), പാടാത്ത പൈങ്കിളി (1957ചിന്നമ്മ) , മന്ത്രവാദി (1956), അനിയത്തി (1954അമ്മിണി), ഹരിശ്ചന്ദ്ര (1955ചന്ദ്രമതി), നീലക്കുയില്‍ (1954നീലി), ബാല്യസഖി (1954 ലക്ഷ്മി), അവകാശി (1954കുമാരി), ശ്രീ കലഹസ്തിശ്വര മഹാത്മ്യം (1954ഗൗരി), നവലോകം (1951ദേവകി), നല്ല തങ്ക (1950നല്ലതങ്ക), ദേവത (1941ലക്ഷ്മി), സുമംഗലി (1940സരസ്വതി).

ഓര്‍മാ ഇന്റര്‍നാഷണല്‍ ദേശാന്തര നാടകോത്സവ മൂല്യ നിര്‍ണായോപാധികളെക്കുറിച്ച്:

പ്രമേയം (കാലിക പ്രസക്തി, പോസിറ്റീവ് ആറ്റിറ്റിയൂഡ്- ശുഭ മനോഭാവം); ശബ്ദം (വാചികാഭിനയമാണ് ഉദ്ദേശിക്കുന്നത്, സംഭാഷണം, കഥാപാത്രത്തിനിണങ്ങിയ അക്ഷര-പദ- വാക്യ- സാഹിത്യ ശുദ്ധികള്‍, ഒഴുക്ക് മുതലായവ); ഭാവം (ഭാവാഭിനയം, കഥാപാത്രത്തിനും സാഹചര്യങ്ങള്‍ക്കും അനുസൃതമായ ഭാവപ്രകടന ചാതുര്യം); ചലനം (ശാരീരികാഭിനയമാണ് ഉദ്ദേശിക്കുന്നത്, നടീനടന്മാരുടെ രംഗ ചലനങ്ങള്‍, ടൈമിങ്ങ്, അംഗ വിക്ഷേപങ്ങള്‍ മുതലായവ); ഇഫക്ട്‌സ് (മൊത്തത്തിലുള്ള ആഹാര്യഭംഗി -നാടകത്തിലെ കൃത്രിമമായ വേഷങ്ങളും അലങ്കാരങ്ങളും-, വേഷത്തിന്റെയും മെയ്ക്കപ്പിന്റെയും അനുയോജ്യത, രംഗസജ്ജീകരണങ്ങള്‍, കടൗട്‌സ്, പശ്ചാത്തല സംഗീതം, ദീപവിന്യാസം- ലൈറ്റ്- മുതലായ അഭിനയ ബാഹ്യമായ എല്ലാഘടകങ്ങളും ഇതില്‍ ഉള്‍പ്പെടും); അവതരണം (അവതരണ ശൈലി, പുതുമ, അവതരണ പൂര്‍ണ്ണത, വ്യത്യസ്ത, പ്രമേയ വ്യക്തത മുതലായവ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments