Thursday, December 1, 2022

HomeAmericaവേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഒരു കുടക്കീഴിൽ മുന്നോട്ട്

വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഒരു കുടക്കീഴിൽ മുന്നോട്ട്

spot_img
spot_img

തമ്പാനൂർ മോഹൻ

ഡാലസ്: ഡബ്ല്യൂ.എം.സി വിമത ഗ്രൂപ്പിലുള്ള ചിലർ ചേർന്ന് ഒക്ടോബർ 23 നു “യൂണിഫൈഡ് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ, ഗോപാല പിള്ള ഗ്രൂപ്പിനെ ഒഴിവാക്കി” എന്നിറക്കിയ പത്രക്കുറിപ്പ് തീർത്തും അടിസ്ഥാന രഹിതവും ചില വികട ബുദ്ധികളുടെ ചെപ്പടി വിദ്യകളുമാണെന്നു ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കൗൺസിൽ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാർത്തകൾ ഡബ്ല്യൂ.എം.സി യെ സ്നേഹിക്കുന്ന ലോകമെമ്പാടും ഉള്ള മലയാളികൾ തള്ളിക്കളയണം എന്ന് കൗൺസിൽ അഭ്യർത്ഥിച്ചു. നിലവിൽ ഉള്ള എല്ലാ പ്രൊവിൻസുകളും ഡബ്ല്യൂ.എം.സി അമേരിക്ക റീജിയന്റെ ഒറ്റ കുടക്കീഴിലാണ് പ്രവർത്തിക്കുന്നതെന്നും ഒരു പ്രൊവിൻസും ഇതിൽ നിന്നും പിരിഞ്ഞു പോയി യൂണിഫൈഡ് ഗ്രൂപ്പിൽ ചേർന്നിട്ടില്ല എന്നും കൗൺസിൽ അറിയിച്ചു.

2022 – 2024 എക്സിക്യൂട്ടീവ് കൗൺസിൽ ചുമതലയേറ്റെടുത്തതിന് ശേഷം സ്വാതദ്ര്യദിനാഘോഷ പരിപാടികൾ, ഓണാഘോഷ പരിപാടികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെമിനാർ ഉൾപ്പെടെ നിരവധി പരിപാടികൾ അമേരിക്ക റീജിയൻ നടപ്പിലാക്കി വരുന്നു. എല്ലാ പരിപാടികളിലും ഈ 15 പ്രൊവിൻസിലെയും ഭാരവാഹികളും മറ്റു അംഗങ്ങളും പങ്കെടുക്കുന്നുണ്ടെന്നും കൗൺസിൽ അറിയിച്ചു. അതോടൊപ്പം ഡബ്ല്യൂ.എം.സി ഗ്ലോബൽ അടുത്ത രണ്ടു വർഷം കൊണ്ട് നടപ്പിലാക്കുന്ന പ്രൊജെക്ടുകളിലും അമേരിക്ക റീജിയന്റെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. വിപുലമായ പരിപാടികളാണ് ഡബ്ല്യൂ.എം.സി ഗ്ലോബൽ അടുത്ത രണ്ടു വർഷത്തേക് വിഭാവനം ചെയ്തേക്കുന്നത്. ഭരിക്കുന്ന ഗവൺമെന്റുമായി ചേർന്ന് ജനങ്ങൾക്ക് പ്രയോജനപ്രകാരമാകുന്ന പദ്ധതികൾ, ആഗോളവ്യാപകമായി ആരംഭിച്ച 12 ഇന്റർനാഷനൽ ഫോറംസ് എന്നിവയാണ് പ്രധാന പ്രവർത്തന പരിപാടികൾ.

ജൂൺ 23 നു ബഹറിനിൽ വെച്ച് നടന്ന ഗ്ലോബൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിലുള്ള അമർഷം മൂലം അന്ന് മുതൽ ചില തല്പര വ്യക്തികൾ തങ്ങൾക്ക് സ്വാധീനിക്കാവുന്ന ആളുകളേം കൂട്ടി എങ്ങനേലും ഈ സംഘടനയെ തകർക്കണം എന്ന ബാലിശമായ ഒരു ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നതിന്റെ ചില ജല്പനകളാണ് ഇതെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. ആദ്യം ആ തല്പര വ്യക്തികൾ ഡബ്ല്യൂ.എം.സി ക്കു പാരലൽ ആയി വേറെ ഒരു സംഘടന രൂപീകരിച്ചു. ഇപ്പോൾ ഈ വ്യക്തികൾ തല്പര കക്ഷികളെ കൂട്ട് പിടിച്ചു ഡബ്ല്യൂ.എം.സി യൂണിഫൈഡ് എന്ന് പറഞ്ഞു അടിസ്ഥാന രഹിതമായ പ്രസ്താവനകൾ ഇറക്കുന്നു. തങ്ങൾക്കു സ്വാധീനിക്കാവുന്ന കുറച്ചു പേരെ വിളിച്ചുകൂട്ടി ഒരു സൂം മീറ്റിംഗ് നടത്തി ഇറക്കിയ ഒരു പത്രക്കുറിപ്പ് മാത്രമാണിത്. അമേരിക്ക റീജിയണിലെ ഒരു പ്രൊവിൻസും ഇവരുടെ ഒപ്പം കൂടുവാൻ തീരുമാനിച്ചിട്ടില്ല. പലരും ഈ പത്രക്കുറിപ്പ് കണ്ടപ്പോളാണ് വിവരം അറിയുന്നതും. ആ മീറ്റിംഗിന് പലരേം തെറ്റിദ്ധരിപ്പിച്ചാണ് ജോയിൻ ചെയ്യിപ്പിച്ചതും.

സംഘടനാ പ്രവർത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വില കൽപ്പിക്കാതെ സ്വന്തം നേട്ടങ്ങൾക്കും സ്ഥാനങ്ങൾക്കും വേണ്ടി മാത്രം നില കൊള്ളുന്ന സ്വാർത്ഥ തല്പരരായ ഈ വ്യക്തികൾ അമേരിക്ക റീജിയന്റെ വെബ്സൈറ്റും വാട്ട്സ്ആപ്പ് ഗ്രൂപ്പും അന്യായമായി കയ്യടക്കി വെച്ച് വില പേശുകയാണ് ഇപ്പോൾ. മുൻ സെക്രട്ടറി എൽദോ പീറ്റർ ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. എല്ലാ അസോസിയേഷനിലും തങ്ങൾക്ക് ചെയർമാൻ സ്ഥാനം അല്ലെങ്കിൽ പ്രസിഡന്റ് സ്ഥാനം വേണമിവർക്ക്. അത് കിട്ടിയില്ലേൽ ആ സംഘടന വിട്ടിട്ട് പുതിയത് തുടങ്ങി അവിടെ ചെയർമാൻ സ്ഥാനവും പ്രസിഡന്റ് സ്ഥാനവും സ്വയം അവരോധിക്കുന്ന ഈ അവസര വാദികളുടെ ജല്പനങ്ങളും പ്രവർത്തികളും ലോകമെമ്പാടുമുള്ള മലയാളികൾ തള്ളിക്കളയണമെന്നും ഇതിനെതിരെ ആവശ്യമായ നടപടികൾ എടുക്കുമെന്നും ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക്‌ വേണ്ടി ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത്ത്, പ്രസിഡന്റ് ശ്രീ. ജോൺസൺ തലചെലൂർ എന്നിവർ സംയുക്തമായി അറിയിച്ചു.

ഡാലസ് പ്രൊവിൻസ്, നോർത്ത് ടെക്സസ് പ്രൊവിൻസ്, ചിക്കാഗോ പ്രൊവിൻസ്,
ഹൂസ്റ്റൻ പ്രൊവിൻസ്, നോർത്ത് ജേഴ്സി പ്രൊവിൻസ്, സൗത്ത് ജേഴ്സി പ്രൊവിൻസ്,
ന്യൂയോർക് പ്രൊവിൻസ്, ബോസ്റ്റൻ പ്രൊവിൻസ്, ബ്രിട്ടീഷ് കോളംബിയ പ്രൊവിൻസ്,
ഫിലഡെൽഫിയ പ്രൊവിൻസ്, ടോറോന്റോ പ്രൊവിൻസ്, ഫ്ലോറിഡാ പ്രൊവിൻസ് എന്നിവർ പിന്തുണ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments