Wednesday, October 4, 2023

HomeAmericaവെസ്റ്റേൺ കാനഡ മലയാളി ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു

വെസ്റ്റേൺ കാനഡ മലയാളി ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു

spot_img
spot_img

ജോസഫ് ജോൺ കാൽഗറി

2022 ഒക്ടോബർ 15, 16 തീയതികളിൽ കേരള ബാഡ്മിന്റൺ ഫ്രണ്ട്സ് ഓഫ് കാൽഗറിയും മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറിയും സംയുക്തമായി ആതിഥേയത്വം വഹിച്ച വെസ്റ്റേൺ കാനഡയിലെ മലയാളികൾക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ബാഡ്മിന്റണിന് ടൂർണമെന്റിന് കാൽഗറി മലയാളികൾ സാക്ഷ്യം വഹിച്ചു. ശനിയാഴ്ച, U10, U15, U20, മിക്‌സഡ് ഡബിൾസ് എന്നീ മത്സരങ്ങൾ ഉണ്ടായിരുന്നു, ഞായറാഴ്ച മുതിർന്നവർക്കുള്ള ഡബിൾസ് ഫോർമാറ്റ് നടത്തപ്പെട്ടു, ഗ്രൂപ്പ് ഘട്ടങ്ങൾക്ക് ശേഷമുള്ള റാങ്കിംഗിനെ അടിസ്ഥാനമാക്കി 4 ഡിവിഷനുകളായി മുന്നേറി. രണ്ട് ദിവസങ്ങളിലെ എല്ലാ ഫോർമാറ്റുകളിലുമുള്ള വിജയികളുടെ പട്ടിക ചിത്രങ്ങൾ സഹിതം നൽകിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാൽഗറിയിലെ കായികരംഗത്തെ വളർത്തുന്നതിന് സകുടുംബം പ്രവർത്തിച്ച ബാബു പോളിന് അഭിനന്ദിച്ച് പ്രത്യേക സ്മരണികയും സമ്മാനിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്ക് പ്രത്യേക പരാമർശവും അഭിനന്ദനവും അർഹിക്കുന്നു. രണ്ട് ദിവസത്തേക്ക് ടൂർണമെന്റ് സൺറിഡ്ജ് ബാഡ്മിന്റൺ സെന്ററിൽ വെച്ചായിരുന്നു നടത്തപ്പെട്ടത്.

ഈ ടൂർണമെന്റ് നടത്തപെടുവാൻ കഴിഞ്ഞ രണ്ട് മാസമായി തങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ച എല്ലാ വോളന്റിയർമാർക്കും ടൂർണമെന്റ് വൻ വിജയമാക്കാൻ രണ്ട് ദിവസങ്ങളിലും സഹായിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും പരാമർശം ഫ്രണ്ട് ഡെസ്‌ക് സഹായിച്ച മേരിക്കുട്ടി ദീപ, ഹിമ എന്നിവരെ കൂടാതെ കോർട്ട് റഫറീകളായി നിന്ന് സഹായിച്ചത്; സ്റ്റെഫാനി, ജാസ്, രഞ്ജിത്ത്, ശരത്, ആയുഷ്, കമ്മിറ്റി അംഗങ്ങൾ. ടൂർണമെന്റിന്റെ രണ്ട് ദിവസങ്ങളിലും മനോഹരമായ നിമിഷങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫർ ശ്രീനാഥ്
വെസ്റ്റേൺ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ച് വാൻകൂവറിൽ നിന്നും എഡ്മണ്ടണിൽ നിന്നും ഈ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ കളിക്കാർക്കും സംഘാടകർ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി .

ബാബു പോൾ , സന്ദീപ് സാം അലക്സാണ്ടർ, റോണി എബ്രഹാം, ജോൺസൺ സേവ്യർ, റിജേഷ് പീറ്റർ, ജോൺസൺ സേവ്യർ, ഷൈൻ കെ ജോസ്, ജെസ്ലിൻ തോമസ്, മിൽട്ടൺ മാത്യു എന്നിവരുടെ നേതൃത്വത്തിൽ KBFC&MCAC ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളുടെ കഠിനാധ്വാനം കൂടിയാണ് ഈ ടൂർണമെന്റിന്റെ വിജയം..

ടൂർണമെന്റിന്റെ ചിത്രങ്ങൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://photos.app.goo.gl/ywrL6TfC4CMHx1QAA
https://photos.app.goo.gl/rjZucgfCt4LSr4xCA
spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments