Friday, March 29, 2024

HomeAmericaനോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം  ഉദ്ഘാടനം ചെയ്തു

നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം  ഉദ്ഘാടനം ചെയ്തു

spot_img
spot_img

പി പി ചെറിയാൻ
നോത്തു കരോളിന :നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം  ദീപാവലി ആഘോഷ ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിൾ നടന്ന ചടങ്ങിൽ നോർത്ത് കരോലിന സംസ്ഥാന ഗവർണർ റോയ് കൂപ്പർ  ഉദ്ഘാടനം ചെയ്തു.

ഐക്യത്തെയും സമൃദ്ധിയുടെയും ചിഹ്നമായ ഈ ക്ഷേത്രഗോപുരം പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ച   ശ്രീ വെങ്കിടേശ്വര അമ്പലത്തോട് ചേർന്നാണ് നിർമിച്ചിരിക്കുന്നതെന്നു  ഭാരവാഹികൾ അറിയിച്ചു.

ഈ ഗോപുരത്തിന്റെ  നിർമാണ  അനുമതി 2019 ലഭിക്കുകയും 2020ഏപ്രിൽ പണി പൂർത്തീകരിക്കുകയും ചെയ്തു.  87 അടി ഉയരമുള്ള ക്ഷേത്രഗോപുരം നിർമ്മിക്കുന്നതിന് ഏകദേശം 2.5 മില്യൺ ഡോളറാണ് ചെലവഴിച്ചത് . 5000 ത്തിലധികം പേരിൽ നിന്നും  ഇതിനായി സംഭാവനകൾ ലഭിച്ചതായും ക്ഷേത്രം കമ്മിറ്റി ജനറൽ സെക്രട്ടറി ലക്ഷ്യനാരായണൻ ശ്രീനിവാസൻ  അറിയിച്ചു.

തിരുപ്പതി ശ്രീ വെങ്കിയേശ്വര അമ്പലത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിർമാണം .നോർത്ത് കാരോളിനായിൽ താമസിക്കുന്ന ഏറ്റവും വലിയ എത്തിനിക് ഗ്രൂപ്പായ (425000) ഏഷ്യൻ അമേരിക്കൻസിനു ഒരഭിമാനമായിരിക്കയാണ് ഈ ക്ഷേത്രഗോപുരം .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments