Thursday, March 28, 2024

HomeAmericaനവംബര്‍ ഒന്നിന് കേരളപ്പിറവി ദിനമായി ആചരിക്കുമെന്നു മിനിസോട്ട ഗവര്‍ണ്ണര്‍

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനമായി ആചരിക്കുമെന്നു മിനിസോട്ട ഗവര്‍ണ്ണര്‍

spot_img
spot_img

മിനിസോട്ട: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനമായി ആചരിക്കുമെന്നു മിനിസോട്ട ഗവര്‍ണ്ണര്‍ ടിം വാള്‍സ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ 20 വര്‍ഷങ്ങളായി മിനസോട്ടയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയാണ് മിനസോട്ട മലയാളി അസോസിയേഷന്‍ (ങങഅ). മിനസോട്ടയിലും ഒരു പക്ഷേ അമേരിക്കയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന ഗവര്‍ണ്ണര്‍ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നത്.

മിനസോട്ട മലയാളികള്‍ സംസ്ഥാനത്തിന് വേണ്ടി നല്‍കുന്ന സംഭാവനകളെ മാനിച്ചുകൊണ്ടാണ് ഗവര്‍ണ്ണര്‍ ഈ മഹുമതി നല്‍കിയത്. വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ്, ഐ ടി, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ മിനസോട്ട മലയാളികള്‍ വളരെ മുന്നില്‍ ആണ്.

മലയാളികളിലെ പുതു തലമുറയ്ക്ക് നമ്മുടെ നാടിന്റെ കലയും സംസ്‌ക്കാരവും ആചാരങ്ങളും ഒക്കേ പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ എം എം എ നിസ്തുലമായ പങ്കു വഹിക്കുന്നു. ഈ അംഗീകാരം എം എം എ യുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുമെന്ന് പ്രസിഡണ്ട് മനോജ് പ്രഭു പറഞ്ഞു. എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ഇത് ഒരു അഭിമാന മുഹൂര്‍ത്തമെന്നു എം എം എ സെക്രട്ടറി സജിത്ത് പദ്മജ അഭിപ്രായപ്പെട്ടു. കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ കൊണ്ടാടുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക് എം എം എ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.www.mnmalayalee.org

ഫോട്ടോ: എം എം എ പ്രസിഡന്റ് മനോജ് പ്രഭു പ്രൊക്ലമേഷനുമായി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments