Thursday, June 12, 2025

HomeAmericaപമ്പ രജത ജൂബിലി ടിക്കറ്റ് കിക്ക്‌ ഓഫ് സിനിമ താരം  സോനാ നായർ ഉദ്ഘാടനം  ചെയ്തു 

പമ്പ രജത ജൂബിലി ടിക്കറ്റ് കിക്ക്‌ ഓഫ് സിനിമ താരം  സോനാ നായർ ഉദ്ഘാടനം  ചെയ്തു 

spot_img
spot_img

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെസിദ്ധ മലയാളി സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്  (പമ്പ) രജത ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് പ്രശസ്ത സിനിമ തരാം സോനാ നായർ ഉൽഘാടനം നിർവഹിച്ചു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീമതി സോനാ നായരിൽ നിന്നും ഫിലാഡൽഫിയയിലെ പ്രമുഖ സാമൂഹ്യ നേതാവും വ്യവസായിയുമായ വിൻസെന്റ് ഇമ്മാനുവേൽ ആദ്യ ടിക്കറ്റ് സ്വീകരിച്ചു.

പമ്പ പ്രസിഡന്റ് സുമോദ് റ്റി നെല്ലിക്കാലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിൽവർ ജൂബിലി ചെയർമാൻ  അലക്സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. ജോർജ് ഓലിക്കൽ യോഗ നടപടികൾ നിയന്ത്രിച്ചു.  തുടർന്ന് സുമോദ് നെല്ലിക്കാലയുടെ അധ്യക്ഷ പ്രെസംഗത്തിൽ പമ്പയുടെ 25 ആം വാർഷീകത്തോടനുബന്ധിച്ചു ഒക്‌ടോബർ 28 നു ക്രിസ്റ്റോസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ചു വിവരിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി സോനാ നായർ നടത്തിയ ആശംസ പ്രസംഗത്തിൽ പമ്പയുടെ മീറ്റിങ്ങുകളിൽ മുൻപും പങ്ക്കെടുത്തത് അനുസ്മരിച്ചു കൊണ്ട് പമ്പയുടെ സാമൂഹിക പ്രെതിബദ്ധതതയെ  പ്രകീർത്തിക്കുകയുണ്ടായി.

കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനത്തിൽ വിൽ പത്രം തയാറാക്കൽ,  OCI കാർഡ് വിതരണം വൈറ്റ് ഹൗസ്  സന്ദർശനം കൂടാതെ വെള്ളപ്പൊക്ക കെടുതിയിലും കോവിഡ്  സമയങ്ങളിലും സഹായമെത്തിക്കാൻ കഴിഞ്ഞതും അതുപോലെ തിരുവല്ലയിൽ ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള കെട്ടിട നിർമാണം,  കൊട്ടാരക്കരയിലെ ഏദൻ ഗാൻഡൻസ് കമ്യൂണിറ്റി പ്രോജെക്ടസ് എന്നിവയിൽ പങ്കാളികളാവാൻ കഴിഞ്ഞതും അഭിമാന പുരസരം ഓർക്കുന്നതായി പമ്പയുടെ ലിറ്റററി ചെയർമാൻ ജോർജ് ഓലിക്കൽ പ്രസ്താവിച്ചു.  

സിനിമാ സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ യോഗം പ്രതേക അനുസ്മരണം നടത്തുകയുണ്ടായി. 

സിൽവർ ജൂബിലി ചീഫ് എഡിറ്റർ ഡോ ഈപ്പൻ ഡാനിയേൽ,  ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ,  പിയാനോ പ്രെസിഡന്റ് സാറാ ഐപ്പ്, സുധ കർത്താ,  മോഡി ജേക്കബ്,  രാജൻ സാമുവേൽ, റോണി വർഗീസ്‌, ജോർജ്കുട്ടി വി ലൂക്കോസ്, തുടങ്ങി നിരവധി അഭ്യുദയ കാംഷികളും സ്പോൺസേഴ്‌സും ആശംസ അറിയിക്കാൻ എത്തിയിരുന്നു. 

ഷീബ എബ്രഹാം,  ടിനു ജോൺസൻ,  രാജേഷ് എന്നിവർ ചേർന്നവതരിപ്പിച്ച ഗാനമേള ഹൃദ്യമായി. സെക്രട്ടറി തോമസ് പോൾ നന്ദി പ്രകാശനം നടത്തി. 

വാർത്ത: ജോർജ്കുട്ടി വി ലൂക്കോസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments