Friday, June 13, 2025

HomeAmericaസെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് വുമന്‍സ് ഫോറം സംഘടിപ്പിച്ച പിക്‌നിക്ക് അതിമനോഹരമായി

സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് വുമന്‍സ് ഫോറം സംഘടിപ്പിച്ച പിക്‌നിക്ക് അതിമനോഹരമായി

spot_img
spot_img

ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക് ദേവാലയത്തില്‍ സ്ത്രികളുടെ കൂട്ടായ്മയില്‍ രൂപീക്യതമായ സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് വുമന്‍സ് ഫോറം (SACW) ഒക്‌റ്റോബര്‍ 7 ശനിയാഴ്ച ആന്‍ഡ്രു ബ്രൗണ്‍ കമ്മ്യൂണിറ്റി പാര്‍ക്ക് കൊപ്പെലില്‍ സംഘടിപ്പിച്ച പിക്‌നിക്ക് ഏവര്‍ക്കും ഹ്യദ്യമായ ഒരു അനുഭവമായി മാറി. എല്ലാംവര്‍ക്കും ഒത്തുകൂടുവാനും പരസ്പരം പരിചയപ്പെടുവാനും ഈ ഒത്തുചേരല്‍ അവസരം ഒരുക്കി. അബിളി ടോം ന്റെ നേത്യത്തത്തില്‍ നടത്തിയ കുളംകര, വെള്ളംകുടി കസേരകളി, ഡംബ്ഷറാഡസ് തുടങ്ങിയ കളികള്‍ എല്ലാംവരേയും മാനസിക ഉല്ലാസത്തില്‍ എത്തിച്ചു.

ഓരോരുത്തരും വീടുകളില്‍ നിന്ന് ഉണ്ടാക്കി കൊണ്ടു വന്ന സ്‌നാക്കുകള്‍ കൂടാതെ ഉച്ചഭക്ഷണത്തിന് ബിരിയാണിയും ഒരുക്കിയിരുന്നു.
വുമന്‍സ് ഫോറം രൂപീക്യതമായിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു, എങ്കിലും ഇതിനോടകം സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചില്‍ എല്ലാം വര്‍ഷവും നടത്തിവരുന്ന 10 ദിവസത്തെ തിരുനാള്‍ ജൂലൈ 2023 ല്‍ ഏറ്റെടുത്ത് നടത്തിയത് സംഘടനയുടെ കൂട്ടായ്മയുടെ ഒരു നേര്‍കാഴ്ചയായിരുന്നു. തുടര്‍ന്ന് നടത്തിയ പിക്‌നിക്ക് വളരെ വിജയപ്രദമാവുകയും വുമന്‍സ്‌ഫോറത്തിന്റെ കൂട്ടായ്മ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ഭക്ഷണം കൊണ്ട് വയറും മറ്റ് ആക്റ്റിവിറ്റിസ് കൊണ്ട് മനസും നിറഞ്ഞ ഒരു പിക്‌നിക്ക് ആയിരുന്നു എന്നുള്ളതിന് ഒരു സംശയവും ഇല്ല.
സ്ത്രികളുടെ ഉന്നമനത്തിനുവേണ്ടി പാചക ക്ലാസ്, സ്പാനിഷ് ക്ലാസ്, ചെണ്ട കൊട്ടല്‍ പഠിപ്പിക്കുന്ന ക്ലാസ്, ചാരിറ്റി പ്രവര്‍ത്തനം തുടങ്ങിയ നിരവധി ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി ഇതിന്റെ ഭാരവാഹികള്‍ അറിയിച്ചു.

ലിസമ്മ ജോസഫ്, റെനി സാബു, ജോഫി പടയാട്ടി, ജെസി ജോര്‍ജ്, നിഷ തോമസ്, സ്മിത ജോസഫ്, അബിളി ടോം എന്നീവര്‍ പിക്‌നിക്കിന് നേത്യത്തം നല്‍കി.

വാര്‍ത്ത : ലാലി ജോസഫ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments