Friday, June 13, 2025

HomeAmericaഇന്ത്യ പ്രസ് ക്ളബ് സമ്മേളനത്തിൽ ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി ശ്രീകുമാർ പങ്കെടുക്കുന്നു

ഇന്ത്യ പ്രസ് ക്ളബ് സമ്മേളനത്തിൽ ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി ശ്രീകുമാർ പങ്കെടുക്കുന്നു

spot_img
spot_img

മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ പി ശ്രീകുമാർ പങ്കെടുക്കും. ജന്മഭൂമി തിരുവനന്തപുരം, ന്യൂ ഡൽഹി എന്നീ ബ്യുറോകളുടെ ചീഫ് ആയിരുന്നു. ഇപ്പോൾ ജന്മഭൂമി ഓൺലൈൻ എഡിറ്റർ ആണ്.

കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയായ ശ്രീകുമാർ 33 വര്‍ഷമായി പത്രപ്രവര്‍ത്ത രംഗത്തു പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ്. നിരവധി ദേശീയ അന്തര്‍ദേശീയ കായികമത്സരങ്ങള്‍, ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടി ഉള്‍പ്പെടെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജന്മഭൂമി, കേസരി, ചിതി, നേര്‍ക്കാഴ്ച തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളം എഴുതുന്ന പി ശ്രീകുമാർ ചാനല്‍ ചര്‍ച്ചകളില്‍ ദേശീയ കാഴ്ചപ്പാടോടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സംവാദകൻ കൂടിയാണ് .

കേസരി ട്രസ്റ്റ്, പത്രപ്രവര്‍ത്തക യൂണിയന്‍, ബാലഗോകുലം സംഘടനകളുടെ വിവിധ ചുമതലകള്‍ വഹിക്കുന്ന ഇദ്ദേഹം 2003 മുതല്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കേരളത്തിലെ കോഓര്‍ഡിനേറ്റര്‍ ആണ്.

അമേരിക്ക, ശ്രീലങ്ക, യുഎഇ, മലേഷ്യ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യൂനിസെഫ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.

അമേരിക്ക കാഴ്ചക്കപ്പുറം, അമേരിക്കയിലും തരംഗമായി മോദി, പ്രസ് ഗാലറി കണ്ട സഭ, പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ, രാജസൂയം മോഹന്‍ലാലും കൂട്ടുകാരും, പൊന്നുഷസ്, രാമന്റെ വഴിയെ, തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.

രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments