Thursday, June 12, 2025

HomeAmericaസെന്റ് പോൾസ് ഇടവക മിഷൺ ഇന്ത്യ ഡേ ആചരിച്ചു

സെന്റ് പോൾസ് ഇടവക മിഷൺ ഇന്ത്യ ഡേ ആചരിച്ചു

spot_img
spot_img

(എബി മക്കപ്പുഴ)

ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ മിഷൺ ഇന്ത്യ ഡേ/മാർത്തോമാ സന്നദ്ധ സുവിശേഷ ദിനമായി ഒക്ടോബർ 8 ഞായറാഴ്ച ആചരിച്ചു.

മാർത്തോമാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ കമ്മറ്റി അംഗം ശ്രീ.എം സി അലക്സാണ്ടർ പ്രസ്തുത സംഘടനയുടെ പ്രാരംഭ പ്രവത്തകരേയും, പ്രവർത്തനങ്ങളെയും അനുസ്മരിച്ചു കൊണ്ടു പ്രസംഗം നടത്തി.

മാർത്തോമാഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ എന്ന സംഘടനാ 1924 -ൽ എബ്രഹാം മാർത്തോമാ തിരുമേനിയുടെ കാലത്തു തുടക്കം കുറിച്ചു.
ഓരോ മാർത്തോമക്കാരും ഓരോ സുവിശേഷകരാകണം എന്ന സന്ദേശം ലോകമെമ്പാടും എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടക്കം കുറിച്ച ഈ സംഘടനയുടെ പ്രാരംഭ പ്രസിഡണ്ട് റവ. സി പി ഫിലിപ്പോസ് കശീശ, സെക്രട്ടറി സാധു കൊച്ചുകുഞ്ഞു ഉപദേശി, സഞ്ചാര സെക്രട്ടറി കോളക്കോട്ട് ജോൺ ഉപദേശി എന്നിവരുടെ ആൽമസമർപ്പണത്തെയും,സുവിശേഷ പ്രവർത്തങ്ങളെയും എം സി അലക്സൻഡറുടെ പ്രസംഗ വേളയിൽ അനുസ്മരിച്ചു.

മത്തായി എഴുതിയ സുവിശേഷം 24 അദ്ധ്യായം 45 മുതൽ 51 വരെയുള്ള വാക്യങ്ങളിൽ യജമാനനും ദാസനും ഉപമ ഉദ്ധരിച്ചു കൊണ്ട് എപ്രകാരമാണ് ദൈവത്തിന്റെ സാക്ഷികൾ ആകേണ്ടതിന്നു വിവരിച്ചു. വിശ്വാസവും ദൈവവുമായുള്ള അടിയുറച്ച ബന്ധവും, ജീവിതത്തിൽ ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കാനുള്ള മനസും, മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കേണ്ടതിന്റെ ആവശ്യകതയും ലളിതമായ ഭാഷയിൽ അതി മനോഹരമായി വിവരിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ പ്രവർത്തങ്ങളുടെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ടായിരുന്നു എം.സി പ്രസംഗം ഉപസംഹരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments