Friday, June 13, 2025

HomeAmericaഫിലാഡൽഫിയായിൽ നടന്ന സൗത്ത് ഈസ്റ്റ് റീജിയണൽ മാർത്തോമ്മാ സേവികാസംഘം ടാലന്റ് ഫെസ്റ്റ് അവിസ്മരണീയമായി

ഫിലാഡൽഫിയായിൽ നടന്ന സൗത്ത് ഈസ്റ്റ് റീജിയണൽ മാർത്തോമ്മാ സേവികാസംഘം ടാലന്റ് ഫെസ്റ്റ് അവിസ്മരണീയമായി

spot_img
spot_img

ഷാജി രാമപുരം

ന്യൂ ജെഴ്‌സി: മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് ഈസ്റ്റ് റീജിയണൽ സേവികാസംഘത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ മാസം ഏഴാം തീയതി ശനിയാഴ്ച മാർത്തോമ്മാ ചർച്ച്‌ ഓഫ് ഫിലാഡൽഫിയായിൽ വെച്ച് നടത്തപ്പെട്ട ടാലന്റ്‌ ഫെസ്റ്റും, റിജിയണൽ മീറ്റിങ്ങും അവിസ്മരണീയമായി.

സൗത്ത് ഈസ്റ്റ് റീജിയൻ സെന്റർ (ബി) പ്രസിഡന്റ് റവ. ജാക്സൺ പി. സാമൂവേൽ സമ്മേളനത്തിന് മുഖ്യ സന്ദേശം നൽകി. ദീപ സ്റ്റാൻലി സ്വാഗതവും, റവ.മാത്യു വർഗീസ് പ്രാരംഭ പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. തുടർന്ന് നടന്ന കലാ മത്സരങ്ങൾക്ക്‌ റവ.ജോർജ് വർഗീസ് ഗ്രൂപ്പ് സോങ് മത്സരത്തിനും, റവ.ടി.എസ്. ജോൺ ബൈബിൾ റീഡിംഗിനും, റവ.റെന്നി ഫിലിപ്പ് വർഗീസ് ബൈബിൾ ക്വിസിനും നേതൃത്വം നൽകി.

ഗ്രൂപ്പ് സോങ് മത്സരത്തിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഫിലാഡെൽഫിയ ഒന്നാം സ്ഥാനവും, സെന്റ്‌.സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച് ന്യൂ ജേഴ്സി രണ്ടാം സ്ഥാനവും, സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഡെലാവെയർ വാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബൈബിൾ റീഡിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം ആർതി ഫെർണാണ്ടസ് (റെഡീമർ ചർച്ച്, ന്യൂ ജേഴ്‌സി ), രണ്ടാം സ്ഥാനം ജീന ജേക്കബ് (മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂ ജേഴ്‌സി ), മൂന്നാം സ്ഥാനം മിനി ജോജി (മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂ ജേഴ്‌സി ) എന്നിവർ കരസ്ഥമാക്കി.

ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് വെർജീനിയായും, രണ്ടാം സ്ഥാനം മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയും, മൂന്നാം സ്ഥാനം ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ചും, ഫിലാഡൽഫിയ അസെൻഷൻ മാർത്തോമ്മാ ചർച്ചും ചേർന്ന് പങ്കിട്ടു.

സൗത്ത് ഈസ്റ്റ് റീജിയണൽ ഭാരവാഹികളായ പ്രസിഡന്റ് റവ.ബൈജു തോമസ്, വൈസ്. പ്രസിഡന്റ് സുമ ചാക്കോ, സെക്രട്ടറി നോബി ബൈജു, ട്രഷറാർ ഡോ.മറിയാമ്മ എബ്രഹാം എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

റീജിയണല്‍ സെക്രട്ടറിയും, ഭദ്രാസന സേവികാ സംഘം സെക്രട്ടറിയുമായ നോബി ബൈജു പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.അനേക വൈദീകരും, പ്രതിനിധികളും പങ്കെടുത്ത സമ്മേളനം റവ.ബിബി എം.ചാക്കോയുടെ പ്രാർത്ഥനയോടും, ആശീർവാദത്തോടും സമാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments