Thursday, June 12, 2025

HomeAmericaട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഇന്ന് (വ്യാഴം) മുതൽ - റവ. ഏബ്രഹാം തോമസ്, റവ.ഡോ...

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഇന്ന് (വ്യാഴം) മുതൽ – റവ. ഏബ്രഹാം തോമസ്, റവ.ഡോ മോനി മാത്യു എന്നിവർ പ്രസംഗിക്കുന്നു

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ ഒക്ടോബര് 12,13,14 തീയതികളിൽ (വ്യാഴം,വെള്ളി, ശനി) നടത്തപ്പെടും.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. ശനിയാഴ്ച നടക്കുന്ന കൺവെൻഷൻ (ഇംഗ്ലീഷ്) വൈകുന്നേരം 6.30 യ്ക്ക് ആരംഭിക്കും.

പ്രമുഖ കൺവെൻഷൻ പ്രസംഗകനും ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയുമായ റവ. ഏബ്രഹാം തോമസ് വ്യാഴം വെള്ളി ദിവസങ്ങളിൽ ദൈവ വചന പ്രഘോഷണം നടത്തും.

ശനിയാഴ്ച നടത്തപെടുന്ന കൺവെൻഷൻ യോഗത്തിൽ ( ഇംഗ്ലീഷ് ) പ്രമുഖ കൺവെൻഷൻ പ്രസംഗകനും സൺ‌ഡേ സ്കൂൾ സമാജം മുൻ ജനറൽ സെക്ര ട്ടറിയുമായ റവ.ഡോ.മോനി മാത്യു ദൈവവചന പ്രഘോഷണം നടത്തും. ഞായറാഴ്ച
വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും മോനി മാത്യു അച്ചൻ നേതൃത്വം നൽകും

സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ട്രിനിറ്റി മാർത്തോമാ ഇടവകയുടെ കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും
സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. സാം.കെ.ഈശോ (വികാരി ) – 832 898 8699
റവ.ജീവൻ ജോൺ (അസി.വികാരി) – 713 408 7394
റജി ജോർജ് (സെക്രട്ടറി) – 713 806 6751

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments