Friday, June 13, 2025

HomeAmericaഫൊക്കാന ന്യൂയോര്‍ക്ക്‌ മെട്രോ റീജിയൺ ഉദ്ഘാടനം ഡോ. ബാബു സ്റ്റീഫൻ ശനിയാഴ്ച നിർവഹിക്കും

ഫൊക്കാന ന്യൂയോര്‍ക്ക്‌ മെട്രോ റീജിയൺ ഉദ്ഘാടനം ഡോ. ബാബു സ്റ്റീഫൻ ശനിയാഴ്ച നിർവഹിക്കും

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ മെട്രോ റീജിയൺ ഉൽഘാടനവും രെജിസ്ട്രേഷൻ കിക്ക്‌ ഓഫും ഒക്ടോബർ 14 ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെന്ററിൽ (26 N Tyson Ave, Floral Park, NY) വെച്ച് നടത്തുന്നതാണെന്നു റീജിണൽ വൈസ് പ്രസിഡന്റ് അപ്പുകുട്ടൻ പിളള അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ റീജണൽ കൺവെൻഷൻ ഉൽഘടനം ചെയ്യുന്നതും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യ അഥിതിയായി പങ്കെടുക്കുന്നു.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല അശോക്, ട്രഷർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, നാഷണൽ കമ്മിറ്റി മെംബേർസ് ആയ ലാജി തോമസ്, ഡോ. അജു ഉമ്മൻ, ഡോൺ തോമസ്, സിജു സെബാസ്റ്റ്യൻ തുടങ്ങി അമേരിക്കയിലെ നിരവധി രാഷ്ട്രീയ-സാംസ്‌ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ ബാഹുല്യം കൊണ്ടും ഏറെ പുതുമകള്‍ നിറഞ്ഞ ഒരു റീജിയൺ ഉൽഘാടനം ആയിരിക്കും ഇതെന്ന്‌ റീജിയണല്‍ വൈസ് പ്രസിഡന്റ് അപ്പുകുട്ടൻ പിള്ള, സെക്രട്ടറി രാജു എബ്രഹാം എന്നിവർ അഭിപ്രായപ്പെട്ടു.

റീജിയൺ ഉൽഘാടനത്തിനു ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണിൽ നിന്നുള്ള അസോസിയേഷൻ പ്രസിഡന്റുമാരായ ലാജി തോമസ് (NYMA) രാജു എബ്രഹാം (KCNA ) ഫിലിപ്പോസ് ജോസഫ് (Kerala Samajam) മാത്യു തോമസ് (Indian American Malayalee Association of Long Island) ബിനോയ് തോമസ് (Kerala Samajam of Staten Island ) ബോബൻ തോട്ടം (LIMCA) ലൈസി അലക്സ് (Malayalee Association of Staten Island) തുടങ്ങിയവർ നേതൃത്വം നൽകും.

ഫൊക്കാനയെ സംബന്ധിച്ചടത്തോളം ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ് ന്യൂ യോർക്ക്. ന്യൂ യോർക്ക് റീജിയൻ വളരെ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും റീജണൽ കൺവെൻഷൻ
നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് എന്നും ന്യൂ യോർക്ക് റീജണുകളുടെ പ്രവർത്തനം.

ഫൊക്കാന ന്യൂയോർക് റീജിയൻ ഉൽഘാടനം വമ്പിച്ച വിജയം ആക്കുവാൻ എല്ലാവരുടെയും സഹായ സഹകരണം അഭ്യർഥിക്കുനതയി റീജിണൽ ഭാരവാഹികൾ ആയ പ്രസിഡന്റ് അപ്പുകുട്ടൻ പിള്ള, റീജിയൻ സെക്രട്ടറി രാജു എബ്രഹാം, ജോൺ ജോർജ് റീജണൽ ട്രഷർ, ഉഷ ജോർജ് റീജണൽ ജോയിന്റ് സെക്രട്ടറി,ജോയിന്റ് ട്രഷർ ജോയൽ സ്കറിയ, പ്രോഗ്രാം കോഓർഡിനേറ്റർ മേരികുട്ടി മൈക്കിൾ, ഓഡിറ്റർ ജോണി സക്കറിയ എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments