Thursday, June 12, 2025

HomeAmericaഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ ഡാളസിൽ ഒക്ടോ 22...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ ഡാളസിൽ ഒക്ടോ 22 നു- പി പി ജെയിംസ് ,വി അരവിന്ദ് എന്നിവർ മുഖ്യാഥിതികൾ

spot_img
spot_img

പി പി ചെറിയാൻ

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഏകദിന മാധ്യമ സെമിനാർ ഡാളസ്സിൽ സംഘടിപ്പിക്കുന്നു .ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് 5:30 ന് ഗാർലൻഡിൽ ഉള്ള കേരള അസോസിയേഷൻ മന്ദിരത്തിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ആനുകാലിക പ്രസക്തമായ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് ചർച്ച ഉണ്ടായിരിക്കും. മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരായ പി.പി. ജെയിംസും, വി. അരവിന്ദും സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിക്കും. അമേരിക്കയിലെ തല മുതിർന്ന പ്രമുഖ മാധ്യമ പ്രവർത്തകരായ എബ്രഹാം തെക്കേമുറി ,ജോയിച്ചൻ പുതുകുളം ,ജേക്കബ് റോയ് ,സിംസൺ കളത്ര ,ജോർജ് കാക്കനാട്ട് ,എബ്രഹാം മാത്യു(കൊച്ചുമോൻ ) ,ജിൻസ്മോൻ സക്കറിയ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും .

ഇവരെ കൂടാതെ സാംസ്കാരിക- രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിന് ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ ഭരണ സമിതി അംഗങ്ങളായ സിജു വി. ജോർജ്ജ്, അഞ്ജു ബിജിലി, സാം മാത്യു, ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ, സണ്ണി മാളിയേക്കൽ, പി.പി.ചെറിയാൻ, ബിജിലി ജോർജ്ജ്, ടി.സി. ചാക്കോ എന്നിവർ നേതൃത്വം നൽകും . വടക്കേ അമേരിക്കയിലെ എല്ലാ മാധ്യമ പ്രവർത്തകരുടേയും, സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവർത്തകരുടേയും സാന്നിധ്യ സഹകരണം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments