Friday, June 13, 2025

HomeAmericaനന്ദിയുള്ള ഹൃദയതിൽ നിരാശക്കിടമില്ല: പാസ്റ്റർ ബാബു ചെറിയാൻ

നന്ദിയുള്ള ഹൃദയതിൽ നിരാശക്കിടമില്ല: പാസ്റ്റർ ബാബു ചെറിയാൻ

spot_img
spot_img

പി.പി ചെറിയാൻ

ഡാലസ്: ഹൃദയത്തിൽ അല്പമെങ്കിലും നന്ദിയുടെ അംശം ശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൽ നിരാശക്കോ , പരാതിക്കൊ ,പരദൂഷണത്തിനോ ,പിണക്കത്തിനോ ഇടം ഉണ്ടാകയില്ലെന്നു പാസ്റ്റർ ബാബു ചെറിയാൻ . സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ത്രിദിന കൺവെൻഷനിൽ പ്രാരംഭദിന വചന പ്രഘോഷണം നിർവഹിക്കുകയായിരുന്നു . അദ്ദേഹം .

മാർക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ നിന്നും തളർന്നു കിടന്നിരുന്ന ഒരാളെ നാലാൾ ചേർന്ന് കഫഹർന്നഹൂമിൽ ക്രിസ്തു പ്രസംഗിച്ചു കൊണ്ടിരുന്ന ഭവനത്തിന്റെ മേൽക്കൂര പൊളിച്ചു താഴേക്കു കൊണ്ടുവരികയും അവരുടെ അചഞ്ചലമായ വിശ്വാസം കണ്ടിട്ട് രോഗിക്കു സൗഖ്യം നൽകുകയും ചെയ്ത വിഷയത്തെ ആസ്പദമാക്കിയാണ് പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗം ആരംഭിച്ചത് .

വിശ്വാസം കർമ്മ മാർഗത്തിലൂടെ ജീവിതത്തിൽ പ്രായോഗീകമാകണമെന്ന വലിയ സന്ദേശമാണ് ഇവിടെ നമ്മുക്ക് കാണാൻ കഴിയുന്നതെന്ന് പാസ്റ്റർ ചൂണ്ടിക്കാട്ടി.
അഗാപ്പെ ഗായകസംഘത്തിന്റെ ഗാനശുശ്രുഷയോടെയാണ് കൺവെൻഷന് തുടക്കം കുറിച്ചത്. പാസ്റ്റർ ഷാജി കെ ഡാനിയേൽ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയുകയും വചന ശുശ്രുഷക്കായി ബാബു ചെറിയാനെ ക്ഷണിക്കുകയും ചെയ്തു.തുടർന്ന് . ലോവിസ് പോളിന്റെ ഗാനത്തിനു ശേഷം ജിജിപോൾ പ്രാർത്ഥനക്കു നേതൃത്തം നൽകി . പ്രാർഥനക്കും അസ്സീർവാദത്തിനും ശേഷം പ്രാരംഭ യോഗം സമാപിച്ചു

ശനിയാഴ്ചയും വൈകിട്ട് 7 മണിക്കും ഞായറാഴ്ച രാവിലെ 10 30 മണിക്കും കൺവെൻഷനിൽ പാസ്റ്റർ ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും .കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments