Thursday, June 12, 2025

HomeAmericaമ്യൂസിക്കൽ മ്യൂസിക്കൽ എക്സ്ട്രാവഗാൻസാ ഒക്ടോബർ 28 നു ഹൂസ്റ്റണിൽ

മ്യൂസിക്കൽ മ്യൂസിക്കൽ എക്സ്ട്രാവഗാൻസാ ഒക്ടോബർ 28 നു ഹൂസ്റ്റണിൽ

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: കേരളത്തിലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സംഗീതജ്ഞരെ ഉൾപ്പെടുത്തി കൊണ്ട് ജനസിസ് മീഡിയ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ എക്സ്ട്രാവഗാൻസാ ഒക്ടോബർ 28 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഹ്യൂസ്റ്റൺ സ്റ്റാഫ്‌ഫോർഡിലുള്ള സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ നടത്തപ്പെടുന്നു. കേരളത്തിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ അമൃത ടീവീ ദേവഗീതം പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധയും ഹൃദയവും കീഴടക്കിയ പ്രസാദ്, പ്രിയ കൂടാതെ മികച്ച ഗായകരായ ലൈജു, ബ്ലെസി എന്നിവരും കേരളത്തിലെ പ്രശസ്തരായ വാദ്യ മേള കലാകാരന്മാരും, ടെക്‌നിഷ്യൻസും ഉൾപ്പെടുത്തി അവിസ്മരണീയമായ ഒരു സന്ധ്യ ആണ് ഇതിന്റെ സംഘടകർ നിങ്ങൾക്കായി ഒരുക്കുന്നത്.

Endocrine and Diabetes plus Clinic of Houston ആണ് മുഖ്യ സ്പോൺസർ. Skypass Travel കൂടി ചേർന്നാണ് പരുപാടി സംഘടിപ്പിക്കുന്നത്. ഭക്തി സാന്ദ്രമായ അവിസ്മരണീയ ക്രിസ്ത്യൻ ഗാനമേളയോടൊപ്പം സെയിന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ യും spring of life music team യും choir fest ഉണ്ടായിരിക്കുന്നതാണ് ഭക്തി സാന്ദ്രവും മനസിനെ ഉണർത്തുന്നതുമായ മനോഹരമായ ഒരു സന്ധ്യ പങ്കെടുക്കുന്നവർക്ക് ഉറപ്പാണെന്നും ടിക്കറ്റ് വില്പന തുടങ്ങിയെന്നും സംഘടകർ ടോണി ജോർജ് , വിനു ചാക്കോ എന്നിവർ അറിയിച്ചു.

ടിക്കറ്റുകൾക്കു സമീപിക്കുക : ടോണി ജോർജ് 912-373-6180, വിനു ചാക്കോ 347-803-8810

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments