Thursday, June 12, 2025

HomeAmericaകാദീശ് മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് ഇന്ന്

കാദീശ് മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് ഇന്ന്

spot_img
spot_img

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ മിഡ് ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ വികാരി റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച പതിനഞ്ചു ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ മ്യൂസിക്കൽ ആൽബം “കാദീശ്” ന്റ്റെ ഗ്രാൻഡ് റിലീസ് ഇന്ന്.

പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ ആൽബത്തിന്റെ ഗ്രാൻഡ് റിലീസ് ഉത്‌ഘാടന കർമം നിർവഹിക്കും

വൈകിട്ട് നാലു മണിക്ക് സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിലാണ് ഗ്രാൻഡ് റിലീസ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്
പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല കാൻസർ സെന്ററിന് വേണ്ടിയുള്ള സഹോദരൻ പ്രോജെക്റ്റിനുള്ള സഹായഹസ്തമേകാനാണ് ആൽബം ഒരുക്കിയിരിക്കുന്നത്

റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച അത്താണി, ആരാധ്യൻ, ആഷിഷമാരി എന്നീ പ്രശസ്ത മ്യൂസിക്കൽ ആൽബങ്ങൾക്കു ശേഷമാണു കാദീശ് ആൽബം റിലീസിന് ഒരുങ്ങുന്നത് . ആൽബം തയ്യാറാക്കുന്നതിൽ പരിശുദ്ധ ബാവാ തിരുമേനിയുടെ വലിയ പ്രചോദനവും പ്രേരണയും അച്ചൻ പ്രത്യേകം എടുത്തു പറഞ്ഞു

ക്രിസ്തീയ വിശുദ്ധിയെ ആസ്പദമാക്കി സജ്ജമാക്കിയിരിക്കുന്ന ആൽബത്തിലെ ഗാനങ്ങൾക്ക് ജോസി പുല്ലാട് സംഗീത സംവിധാനം നിർവഹിച്ചു

പ്രശസ്ത ഗായകരായ ബിജു നാരായണൻ , കെ ജി മാർക്കോസ് , രഞ്ജിനി ജോസ്, ശരത് വി ഐ, എലിസബത്ത് രാജു, ശ്രേയ ജയദീപ് , അഫ്സൽ, രമേശ് മുരളി , ബിനു ആന്റണി, ജോയൽ ജോക്കുട്ടൻ , ചിത്ര അരുൺ, ചിപ്പി ജോയിസ്, എലിസബത്ത് അയിപ്പ് എന്നിവരടങ്ങിയ അസുലഭ സംഗീതപ്രതിഭകളാണ് കാദീശ് ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ആൽബത്തിന്റെ സിനിമാട്ടോഗ്രാഫി ആൻഡ് എഡിറ്റിംഗ് (ജോയൽ ജോക്കുട്ടൻ, മിക്സ് വേവ്സ്) , ഓർക്കസ്ട്ര (വേണു അഞ്ചൽ , യേശുദാസ് ജോർജ് , ലിജോ എബ്രഹാം) , മിക്സ് ആൻഡ് മാസ്റ്റർ (അനിൽ അനുരാഗ് , സുരേഷ് വലിയവീടൻ)
മാത്യു എബ്രഹാം, ജോൺ ജോഷ്വ, ജിനു തര്യൻ, ഫാ മാത്യു തോമസ് ആൻഡ് ഫാമിലി, വിജു അയിപ്പ് എന്നിവരാണ് ആൽബം ഗ്രാൻഡ് സ്പോൺസേർസ്

മ്യൂസിക്കൽ ആൽബം റിലീസ് ചടങ്ങിന് മികവേകാൻ സംഘടിപ്പിച്ചിരിക്കുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്ടിൽ ജെംസൺ കുര്യാക്കോസ്, എലിസബത്ത് അയിപ്പ്, സിജി ആനന്ദ് , ജോമോൻ പാണ്ടിപ്പള്ളി എന്നീ അനുഗ്രഹീത ഗായകർ നേതൃത്വം നൽകും

“കാദീശ്” മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ വികാരി റവ ഫാ ഡോ ബാബു കെ മാത്യു, സെക്രട്ടറി ജെറീഷ് വർഗീസ് , ട്രഷറർ ജോസ് തോമസ് എന്നിവർ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments