ഹ്യൂസ്റ്റൺ: ചാലക്കുടി കൊടകര വാസുപുരം മയൂരയിൽ ഗോവിന്ദൻ ഗൗരിഅമ്മ ദമ്പതികളുടെ മകൻ മഹേഷ് ഗോവിന്ദൻ (45) അന്തരിച്ചു. കെ എച് എൻ എ ഫെസിലിറ്റി ചെയറും, ഹ്യൂസ്റ്റൺ എസ് എൻ ജി എം മുൻ പ്രസിഡണ്ടുമായ മുരളി കേശവൻറെ ഭാര്യ മായാ മുരളിയുടെ സഹോദരനാണ്.
കഴിഞ്ഞ പതിനഞ്ചു വർഷത്തിലധികമായി മംഗലാപുരത്തു സ്വന്തം ബിസിനസ് നടത്തിവന്നിരുന്ന മഹേഷ് മംഗലാപുരത്തുവച്ചുണ്ടായ വാഹനാപകടത്തിലാണ് മരണമടഞ്ഞത്. ചാലക്കുടിയിലുള്ള മനോജ് ഗോവിന്ദൻ സഹോദരനാണ്. സംസ്കാരം പിന്നീട്.