ചിക്കാഗോ: 2024 ജൂലായ് 4 മുതല്‍ 7വരെ നടക്കുന്ന കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വെന്‍ഷന്റെ കിക്ക്ഓഫ് പരിപാടി നടന്‍ ജോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍ ചിക്കാഗോയില്‍ നടന്നു. കെ.സി.എസ് ചിക്കാഗോ നൈറ്റിന്റെ വൈദിയിലായിരുന്നു കിക്ക് ഓഫ്. കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട്, കെ.സി.സി.എന്‍.എ ചിക്കാഗോ ആര്‍.വി.പി സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, കെ.സി.സി.എന്‍.എ ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം, കെ.സി.സി.എന്‍.എയുടെ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും കെ.സി.എസ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

ക്നാനായ സമുദായത്തിന്റെ അമേരിക്കയിലെ തറവാട് ചിക്കാഗോയാണെന്ന് കിക്ക് ഓഫ് ചടങ്ങില്‍ സംസാരിച്ച കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് പറഞ്ഞു. ക്നാനായ കണ്‍വെന്‍ഷനിലേക്ക് എണ്ണായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.സി.സി.എന്‍.എയുടെ ദേശീയ കണ്‍വെന്‍ഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി.സി.എന്‍.എ ചിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കൂറ്റ് പറഞ്ഞു. ചെറിയ സമയത്തിനുള്ളില്‍ നിരവധി സ്പോണ്‍സര്‍മാരെയാണ് സംഘടിപ്പിക്കാനായതെന്നും വലിയ പിന്തുണയാണ് സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ ചിക്കാഗോയില്‍ നിന്ന് ലഭിച്ചതെന്നും സ്റ്റീഫന്‍ കിഴക്കേക്കൂറ്റ് ചൂണ്ടിക്കാട്ടി.
ടോണി കിഴക്കേക്കൂറ്റായിരുന്നു കിക്ക്ഓഫിലെ ഏറ്റവും വലിയ സ്ഫോണ്‍സര്‍. 25,000 ഡോളറാണ് ടോണി കിഴക്കേക്കൂറ്റ് കണ്‍വെന്‍ഷന് സംഭാവന നല്‍കിയത്. ജോണ്‍ ആന്റ് ആന്‍സി കൂപ്ളിക്കാട്ട് 15,000 ഡോളര്‍, ഷാജി ആന്റ് മിനി എടാട്ട്, ബിനു ആന്റ് ടോംസി കൈതക്കാതൊട്ടിയില്‍, സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, ജൈബു കുളങ്ങറ ആന്റ് ഏലമ്മ, സണ്ണി ആന്റ് മോഴ്സി മുണ്ടപ്ളാക്കല്‍ എന്നിവര്‍ സമ്മേളനത്തിലേക്ക് 10,000 ഡോളര്‍ വീതം സംഭാവന നല്‍കി. 23 പേര്‍ 5,000 ഡോളറും, ആറുപേര്‍ 3,000 ഡോളറും സമ്മേളനത്തിലേക്ക് നല്‍കി.