Thursday, June 12, 2025

HomeAmericaകീന്‍ എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് വന്‍ വിജയം

കീന്‍ എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് വന്‍ വിജയം

spot_img
spot_img

ഫിലിപ്പോസ് ഫിലിപ്പ് ((പി.ആര്‍.ഒ)

കേരളാ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും (KEAN) റൂട്ട്‌ഗേഴ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗും ചേർന്ന് നടത്തിയ വര്‍ക്ക്‌ഷോപ്പില്‍ 40 കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു .കീന്‍ ആദ്യമായാണ് ഇങ്ങനെയൊരുവര്‍ക്ക്‌ഷോപ്പ് p നടത്തുന്നത് .കീനിന്റെ സ്റ്റുഡന്റ്‌സ് ഔട്ട്‌റീച്ച് ചെയര്‍ നീന സുധീർ ആണ് ഈ വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിന് നേതൃത്വം നൽകിയത് .

ഒക്ടോബർ 20-ാം തീയതി വെള്ളിയാഴ്ച്ച ക്യാംമ്പസ് ടൂറും 21-ാം തീയതി ശനിയാഴ്ച്ച എന്‍ജീയറിംഗ് വര്‍ക്ക്‌ഷോപ്പും നടത്തപ്പെട്ടു .എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് ന് മുന്നോടിയായി നടന്ന സെഷനിൽ എന്‍ജിനീയറിംഗ് രംഗത്തെ പ്രധാനമായ 10 ഫീൽഡുകളെപ്പറ്റി വിശദമായി സംസാരിക്കുകയും കുട്ടികളുടെ സംശയ നിവാരണം വരുത്തുകയും ചെയ്‌തു . തുടർന്ന് നടന്ന വര്‍ക്ക്‌ഷോപ്പില്‍കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ‘Roller Coaster’ ഡിസൈൻ ചെയ്യാൻ വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും , പങ്കെടുത്ത കുട്ടികൾ മത്സര ബുദ്ധിയോടെ അതിൽ വ്യാപൃതരാവുകയും ചെയ്തത് എല്ലാവരിലും ആവേശം പകർന്നു.

സീറ്റ് പരിമിതി കാരണം അപേക്ഷിച്ച എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചില്ല. എങ്കിലും തുടർ വർഷങ്ങളിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഈ വര്‍ക്ക്‌ഷോപ്പ് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം .

കീൻ പ്രസിഡന്റ് ഷിജി മാത്യു , സെക്രട്ടറി ജേക്കബ് ജോസഫ് , ട്രഷറർ പ്രേമ ആന്ദ്രപ്പള്ളി , ബോർഡ് ചെയർ കെ ജെ ഗ്രിഗറി , എക്സിക്യൂട്ടീവ് കമ്മിറ്റി , ബോർഡ് ഓഫ് ട്രസ്റ്റി എന്നിവരുടെ പൂർണ സഹകരണം ഈ പരിപാടിയുടെ വിജയത്തിന് കാരണമായി. ഇത്രയും ഹൈ സ്കൂൾ കുട്ടികളെ സംഘടിപ്പിച്ച് ചുരുങ്ങിയ സമയം കൊണ്ട് workshop വിജയകരമായി നടത്തിയ student Outreach Chair നീന സുധീറിനെ ഏവരും പ്രശംസിച്ചു .

കൂടുതൽ വിവരങ്ങൾക്ക് : ഷിജി മാത്യു-പ്രസിഡന്റ്: 973 757 3114, ജേക്കബ് ജോസഫ്: 973-747-9591 , പ്രേമ ആന്ദ്രപ്പള്ളി: 908 -400-1425

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments