ഫിലാഡെൽഫിയ സെന്റ്.ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ആയി കഴിഞ്ഞ മൂന്ന് വർഷം സേവനം ചെയ്ത് ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ഇടവകയിലേക്ക് സേവനത്തിനായി പോകുന്ന ബിൻസ് അച്ചന് മിഷൻ അംഗങ്ങൾ ഏവരും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

അച്ചൻ അർപ്പിച്ച കൃതജ്ഞതാബലിക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ കുട്ടികളുടെ കലാപരുപാടികളും ആശംസാ ഗാനങ്ങളും ആശംസാ പ്രസംഗങ്ങളും നടത്തപ്പെട്ടു. ക്‌നാനായ മിഷന്റെ സ്നേഹോപഹാരം പാരിഷ് കൗൺസിൽ അംഗങ്ങളോടൊപ്പം ട്രസ്റ്റിമാരായ ജോമോൻ നെടുംമാക്കൽ, ജേക്കബ് വക്കുകാട്ടിൽ, ലൈജു വാലയിൽ എന്നിവർ നൽകി.

മറുപടി പ്രസംഗത്തിൽ എല്ലാവരുടെയും സഹകരണത്തിന് നന്ദിയും ഏവരുടെ പ്രാർത്ഥനയും അഭ്യർത്ഥിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും യാത്രയയപ്പ് സ്നേഹ വിരുന്നും നൽകി.

