Thursday, June 12, 2025

HomeAmericaഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയപ്പ് നൽകി

ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയപ്പ് നൽകി

spot_img
spot_img

സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ. ഒ)

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നിന്നും സൃതൃഹമായ സേവനത്തിനുശേഷം ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട ലിജോ കൊച്ചുപറമ്പിൽ അച്ചന് സെ.മേരീസ് ഇടവകാംഗങ്ങൾ ഏവരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി .

ഒക്ടോബർ 29 ഞായറാഴ്ച 10 മണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന് യാത്രയയപ്പ് യോഗത്തിൽ സെ.മേരീസ് ഇടവക വികാരി ഫാ.സിജു മുടക്കോടിൽ, ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ചർച്ച് എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി കോർഡിനേറ്റർ ശ്രീ. സാബു കട്ടപ്പുറം, മതാധ്യാപകരെയും കുട്ടികളെയും പ്രതിനിധികരിച്ചുകൊണ്ട് സി.സി.ഡി സ്കൂൾ DRE ശ്രീ.സജി പൂത്രക്കയിൽ, വിമൺ മിനിസ്ട്രി കോർഡിനേറ്റർ ജൂലി കൊരട്ടിയിൽ, മെൻ മിനിസ്ട്രി ജനറൽ കോർഡിനേറ്റർ സ്റ്റീഫൻ ചൊള്ളമ്പേൽ , എന്നിവർ ലിജോ അച്ഛന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഫാ. ലിജോ കൊച്ചുപറമ്പിൽ ചടങ്ങിന്റെ സമാപനത്തിൽ നടത്തിയ മറുപടി പ്രസംഗത്തിൽ ഏവർക്കും നന്ദി അറിയിച്ചു. തുടർന്ന് ചർച്ച് എക്സിക്യൂട്ടീവും വിവിധ മിനിസ്ട്രി ഭാരവാഹികളും, സിസ്റ്റേഴ്സും ചേർന്ന് ഇടവകയുടെ പേരിലുള്ള സ്നേഹോപഹാരം ലിജോ അച്ചന് സമ്മാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments