Friday, June 13, 2025

HomeAmericaസീറോ മലബാര്‍ കാത്തോലിക്കാ പള്ളി ഡാളസില്‍ ഏക്‌സ്‌ടെന്‍ഷന്‍ കുര്‍ബ്ബാന ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം...

സീറോ മലബാര്‍ കാത്തോലിക്കാ പള്ളി ഡാളസില്‍ ഏക്‌സ്‌ടെന്‍ഷന്‍ കുര്‍ബ്ബാന ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

spot_img
spot_img

ഡാളസ്: സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ ഡാളസ് ഏരിയായില്‍ മൂന്നാമത്തെ പള്ളിക്ക് തുടക്കം കുറിച്ചു. ഫ്രിസ്‌ക്കോയില്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തോലിക്കാ പള്ളിയിലെ ചാപ്പലില്‍ ഒക്‌റ്റോബര്‍ 28 ാം തീയതി ശനിയാഴ്ച വൈകിട്ട് 6.30 തിന് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അഭിവദ്യ പിതാവ് മാര്‍ ജോയി ആലപ്പാട്ട് പ്രഥമ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ഫാ: മാത്യൂസ് മുഞ്ഞനാട്ട്, ഫാ: ജയിംസ് നിരപ്പേല്‍ എന്നീവര്‍ സഹകാര്‍മ്മീകത്വം വഹിച്ചു.

ഡാളസിലെ ആദ്യത്തെ സീറോ മലബാര്‍ കത്തോലിക്കാ പള്ളി സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഗാര്‍ലാന്റ് ആണ്, രണ്ടാമതായി രൂപം കൊണ്ട പള്ളിയാണ് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്. ആളുകള്‍ നിറഞ്ഞു വരുന്നതിന്റെ സാഹചര്യത്തില്‍ കൊപ്പേല്‍ പള്ളിയിലെ മുന്‍ വികാരിയായിരുന്ന ക്രിസ്റ്റി അച്ചന്റെ കാലത്ത് മൂന്നാമതൊരു പള്ളി ഫ്രിസ്‌ക്കോ ഭാഗത്ത് വരേണ്ട ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു.

ആഗ്രഹവും, പരിശ്രമവും പ്രാര്‍ത്ഥനയും ദൈവത്തിന്റെ പരിപാലനവും ഒത്തു ചേര്‍ന്നപ്പോള്‍ ഒക്‌റ്റോബര്‍ 28 ശനിയാഴ്ച അത് ഒരു ചരിത്രസംഭവം ആകുകയും അതുപോലെ തന്നെ രൂപതയുടേയും ഇടവകയുടേയും വളര്‍ച്ചയുടെ ഒരു നാഴികകല്ലായി മാറുകയും ചെയ്തു

സീറോ മലബാര്‍ രൂപത സ്ഥാപിതമായിട്ട് 22 വര്‍ഷം ആയി ഇതിനോടകം വിവിധകരമായ ദേവാലയം ഉയര്‍ന്നു വന്നു കഴിഞ്ഞു. കുര്‍ബ്ബാന മധ്യേ ഉള്ള പിതാവിന്റെ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു. ഇത്രയും ആളുകള്‍ ദൈവത്തിന്റെ ഒരു വലിയ പരിപാലനയുടെ സൂചകമാണ്., മറ്റൊരു പ്രധാനപ്പെട്ട കാര്യം വേദപാഠ ക്ലാസുകളുടെ ആവശ്യം ആണ്. ആളുകള്‍ കൂടുമ്പോള്‍ പാസ്റ്റര്‍ കെയര്‍ കുറയുന്നതായി കാണുന്നു.

ആത്മീയ കാര്യം അത്യവശ്യമാണ്. പക്ഷെ നമ്മളെ സ്നേേഹിക്കുന്ന ദൈവത്തെ ആശ്രയിച്ചപ്പോള്‍ അമേരിക്കയില്‍ സീറോ മലബാര്‍ തഴച്ചു വളര്‍ന്നു എന്നുള്ളത് ഒരു സത്യമായ കാര്യമാണ്. നമ്മുളുടേത് ഒരു ഡൈനാമിക്ക് കമ്മുണിറ്റി ആയി മാറി കഴിഞ്ഞു എന്നുള്ളത് മറ്റുള്ളവര്‍ ശ്രദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. ദൈവം നമ്മോടു കൂടിയുണ്ട് ആ ദൈവത്തില്‍ വിശ്വസിക്കുക. കൊണ്‍ഫിഡന്‍സ് കളയാതെ മുന്നോട്ടു പോകുക അമേരിക്ക എന്ന സ്ഥലത്ത് നിന്നു കൊണ്ട് നിങ്ങള്‍ക്ക് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. കടുകു മണി വലിയ വ്യക്ഷമായി മാറി കിളികള്‍ അതില്‍ ചേക്കേറിയതു പോലെ ഇനിയും വരാനുള്ള തലമുറക്ക് ഈ സെന്റര്‍ വളര്‍ന്നു പന്തലിച്ച് ഒരു തണല്‍ മരമായി മാറട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ സെന്ററിന് പുരോഗതി ഉണ്ടാകട്ടെ, പരിശ്രമങ്ങള്‍ വിജയിക്കട്ടെ, നല്ല ഒരു കമ്മ്യൂണിറ്റിയായിട്ട് വളര്‍ന്നു വരട്ടെ എന്ന് ആശംസിക്കുന്നു.

കൊപ്പേല്‍ പള്ളി വികാരി ഫാ: മാത്യൂസ് മൂഞ്ഞനാട്ട് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാംവര്‍ക്കും നന്ദി പ്രകടനം നടത്തി. എല്ലാം ശനിയാഴ്ച വൈകിട്ട് 6.30 തിന് ഈ ചാപ്പലില്‍ മലയാളം കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. പള്ളിയില്‍ വന്ന വിശ്വാസികള്‍ക്ക് എല്ലാംവര്‍ക്കും ബിരിയാണിയും ഒരുക്കിയിരുന്നു. കൊപ്പേല്‍ പള്ളിയിലെ കൈക്കാരമ്മാര്‍, ഫ്രിസ്‌ക്കോ സെന്റ് മേരീസ് കുടുംബ യൂണിറ്റ് സെക്രട്ടറിമാരായ റെനോ അലക്‌സ്, രഞ്ചിത്ത് എന്നീവര്‍ ഈ സംരംഭത്തിന് നേത്യത്ത്വം നല്‍കി.

റിപ്പോര്‍ട്ട്: ലാലി ജോസഫ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments