Friday, October 4, 2024

HomeAmericaആത്മസംഗീതം 2024 ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ഒക്ടോബർ 5 ന് ന്യൂയോർക്കിൽ

ആത്മസംഗീതം 2024 ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ഒക്ടോബർ 5 ന് ന്യൂയോർക്കിൽ

spot_img
spot_img

ലാജി തോമസ്

ന്യൂയോർക്ക്: ആത്മസംഗീതം ലൈവ് ഇൻ ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ഒക്ടോബർ 5ന് ശനിയാഴ്ച വൈകിട്ട് 5.30ന് സിറോ – മലങ്കര കാത്തോലിക് ഓഡിറ്റോറിയത്തിൽ വെച്ച് (1510 DePaul Street, Elmont, NY 11003 ) വച്ചു നടത്തുന്നു. ക്രിസ്തീയഗാന രംഗത്ത് അതുല്ല്യപ്രതിഭയും അനുഗ്രഹീതതുമായ ജനപ്രിയ ഗായകൻ കെസ്റ്ററും, പ്രശസ്ത ഗായകൻ ലിബിൻ സ്കറിയ, ഗായിക ശ്രേയ ജയദീപും ഈ ലൈവ് ഷോയിൽ പങ്കെടുക്കും. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ഇൻ അസോസിയേഷൻ വിത്ത് ഗ്ലോബൽ കൊളിഷൻ കോഗ്ഗേർസ് (Global collision & body work, Congers (Noah George) എന്നിവരുടെ നേത്യത്വത്തിലാണ് ഈ സംഗീതവിരുന്ന് ഒരുക്കുന്നത്.

മലയാള ക്രിസ്റ്റിയൻ ഭക്തിഗാന മേഘലയിലെ മികച്ച ഗായകനാണ് കെസ്റ്റർ. അദ്ദേഹം ഒരു ഗായകൻ എന്നതിനപ്പുറം അതിശയകരമായ ശബ്ദമാധുര്യത്തിന് ഉടമയാണ്. അതുകൊണ്ടാണ് അദ്ദേഹം മലയാളത്തിലെ മികച്ച ഗായകരുടെ ശ്രേണിയിലേക്ക് എത്തിച്ചേർന്നത്. ‘തന്റെ ശബ്ദം ദൈവത്തിന് വേണ്ടി സമർപ്പിക്കുകയും അവനും അവന്റെ ഭക്തർക്കും വേണ്ടി പാടുകയും ചെയ്യുന്നു’ ഇതാണ് കെസ്റ്റർ വിശ്വസിക്കുന്നത്.

നിരവധി ഭക്തി ഗാനങ്ങൾ പാടിയിട്ടുള്ള ലിബിൻ സ്കറിയ, സരിഗമപ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട താരമായത്.

മലയാളി സഹൃദയമനനസിന്റെ സമ്പന്നമായ ശബ്ദ സാന്നിദ്ധ്യമാണ് ശ്രേയാ ജയദീപ്. കൊച്ചു വാനമ്പാടിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ കൊച്ചു ഗായികയ്ക്കും ആരാധകർ ഏറെയാണ്. ക്രിസ്റ്റ്യൻ ഭക്തിഗാന ആൽബമായ ‘ഹിത’ ത്തിലൂടെയാണ് ശ്രേയ ജയദീപ് ഗാലാപനരംഗത്തെ നവസാന്നിദ്ധ്യമായി മാറുന്നത്.

ഈ ക്രിസ്ത്യൻ ഗാന വിരുന്നിൽ കേരളത്തിൽ നിന്നും, അമേരിക്കയിൽ നിന്നുമുള്ള കലാകാരൻമാരുടെ സാന്നിധ്യം കൂടുതൽ മികവുറ്റതാക്കും. പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്പോൺസർ കുട്ടനാടൻ ഇൻഡ്യൻ റെസ്റ്റാറൻറ്, ഗോൾഡ് സ്‌പോൺസർമാർ Keltron Tax Corp (ടോം ജോർജ് കോലത്‌), Creative Building Management inc (ജോർജ് മത്തായി) സിൽവർ സ്‌പോൺസർമാർ Cross Island reality (മാത്യു തോമസ്), ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്
ജോസഫ് വി തോമസ് റെഗുലർ സ്പോൺസർ സീമാറ്റ് ഓട്ടോ സർവീസ്, മാത്യു ചെറിയാൻ (ഷാജി) എന്നിവരാണ്.

ചില സാങ്കേതിക കാരണങ്ങളാൽ നേരത്തെ പ്രെഖ്യപിച്ചിരുന്ന പ്രെശസ്ത ഗായകരായ സുധീപ് കുമാറിനും റോയി പുത്തൂരിനും ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിലുള്ള അസൗകര്യം ഈ അവസരത്തിൽ എല്ലാ നല്ല സംഗീത ആസ്വാദകരെയും അറിയിച്ചു കൊള്ളുന്നു.

മീഡിയ പാർടനേർസ് പ്രെവാസി ചാനൽ, അബ്ബാ ന്യൂസ് അമേരിക്ക, പവർ വിഷൻ, മലയാളം ട്രൈബൂൺ എന്നിവരാണ്. പ്രവേശന ടിക്കറ്റ് വാങ്ങിക്കാനുള്ള അവസരം ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കും. ഈ പ്രോഗ്രാം ഓർഗനൈസ് ചെയ്യുന്നത് Divine Music Production inc, Carving Minds, Christian Devotional ministry എന്നിവരാണ്. ഈ ക്രിസ്ത്യൻ സംഗീത സന്ധ്യയിലേക്കു ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
(516)-849-0368, (516) 749-9604, (516) 859-4322, (201) 926 7477, (516) 353 0853

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments