Monday, October 7, 2024

HomeAmericaഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദന, ഉപഭോഗ രാജ്യം അമേരിക്ക

ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദന, ഉപഭോഗ രാജ്യം അമേരിക്ക

spot_img
spot_img

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉപഭോഗ രാജ്യം അമേരിക്കയാണ്. കണക്കുകള്‍ പ്രകാരം 20.1 മില്യണ്‍ ബി.പി.ഡി (ബാരല്‍ പെര്‍ ഡേ) ക്രൂഡ് ഓയിലാണ് അമേരിക്ക ഓരോ ദിവസവും ഉപയോഗിക്കുന്നത്. ആകെ ലോക വിഹിതത്തിന്റെ 20 ശതമാനം വരും ഇത്. ഈ പട്ടികയില്‍ 15.15 മില്യണ്‍ ബി.പി.ഡിയുമായി ചൈന രണ്ടാമതും 5.05 മില്യണ്‍ ബി.പി.ഡിയുമായ ഇന്ത്യ മൂന്നാമതും നില്‍ക്കുന്നു. ലോകവിഹിതത്തില്‍ ഇത് യഥാക്രമം ഇത് 15 ശതമാനവും 5 ശതമാനവുമാണ്.

പട്ടികയില്‍ റഷ്യ (3.68 മില്യണ്‍ ബി.പി.ഡി) നലാമതും സൗദി അറേബ്യ അഞ്ചാമതും (3.65 മില്യണ്‍ ബി.പി.ഡി) വരുന്നു. ജപ്പാന്‍, ബ്രസീല്‍, ദക്ഷിണ കൊറിയ, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് അഞ്ച് മുതല്‍ പത്ത് വരേയുള്ള സ്ഥാനങ്ങളില്‍ വരുന്നത്. ഇനി എണ്ണ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ സ്വാഭാവികമായും പലരും കരുതുക സൗദി അറേബ്യയായിരിക്കും ഒന്നാമത് വരികയെന്നായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ അങ്ങനേയല്ല. 21.91 മില്യണ്‍ ബി.പി.ഡി ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപിക്കുന്ന രാജ്യം. ലോക വിഹിതത്തിന്റെ 22 ശതമാനം വരും ഇത്.

പട്ടികയില്‍ 11.13 മില്യണ്‍ ബി.പി.ഡിയുമായി (11 ശതമാനം) സൗദി അറേബ്യ രണ്ടാം സ്ഥാനത്തേക്ക് വരുമ്പോള്‍ തൊട്ടുപിന്നില്‍ 10.75 മില്യണ്‍ ബി പി ഡിയുമായി റഷ്യ തൊട്ടുപിന്നിലുണ്ട്. റഷ്യയുടേയും ലോക വിഹിതം 11 ശതമാനമാണ്. കാനഡ (5.76 മില്യണ്‍ ബി.പി.ഡി), ചൈന (5.26 മില്യണ്‍ ബി.പി.ഡി) തുടങ്ങിയവരാണ് നാലും അഞ്ചാമതും വരുന്നു. ഇറാഖ്, ബ്രസീല്‍, യു.എ.ഇ, ഇറാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വലിയ ക്രൂഡ് ഓയില്‍ ഉത്പാദനമൊന്നും ഇല്ലാത്ത ഒരു രാജ്യം എന്നതിനാല്‍ തന്നെ തങ്ങള്‍ക്ക് ആവശ്യമായ എണ്ണയുടെ ഭൂരിപക്ഷവും, അതായത് 85 ശതമാനത്തോളം എണ്ണ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍ ഇന്ത്യ മൂന്നാമതാണ് വരുന്നത്.

വൈദ്യുതി വാഹനങ്ങളുടെ വര്‍ധിച്ച ഉപയോഗം അടക്കമുള്ള വിവിധ കാരണങ്ങളാല്‍ വരും വര്‍ഷങ്ങളില്‍ തന്നെ ലോകത്തെ ക്രൂഡ് ഓയില്‍ ആവശ്യകതയില്‍ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ 2023-ല്‍ പ്രതിദിനം ക്രൂഡ് ഓയില്‍ ഉപഭോഗം 46 ദശലക്ഷം ബാരലാണെങ്കില്‍ 2030-ഓടെ ഇത് 43 ദശലക്ഷത്തില്‍ താഴെയായി കുറയുമെന്നാണ് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വികസിത രാജ്യങ്ങളിലെ ക്രൂഡ് ഓയില്‍ ആവശ്യകതയില്‍ ഇടിവ് ഉണ്ടാകുമ്പോള്‍ തന്നെ ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയുടേയും ചൈനയുടെയും പെട്രോകെമിക്കല്‍ വ്യവസായവും ആഗോള എണ്ണ ഉപഭോഗവും വര്‍ധിക്കുകയും ചെയ്‌തേക്കാം. 2024 ഏപ്രില്‍ 11-ന് മൊത്തം ലോക എണ്ണ ഉപഭോഗം 99.95 ദശലക്ഷം ബി/ഡിയില്‍ എത്തിയെന്നാണ് കണക്കത്. അതേസമയം ഏറ്റവും മികച്ച പത്ത് എണ്ണ ഉതാപാദക രാജ്യങ്ങള്‍ 2023-ല്‍ പ്രതിദിനം ഏകദേശം 61.08 ദശലക്ഷം ബാരല്‍ (ബി/ഡി) ഉപയോഗിച്ചു, ഇത് ആഗോള എണ്ണ ഉപഭോഗത്തിന്റെ 61 ശതമാനമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments