Sunday, April 27, 2025

HomeAmericaഅന്താരാഷ്ട്ര മാധ്യമകോൺഫറൻസിന്റെ ഗാല നൈറ്റിന് മാറ്റ് കൂട്ടുവാൻ ചിനു തോട്ടത്തിന്റെ ശിങ്കാരി സ്‌കൂൾ ഓഫ് റിഥം...

അന്താരാഷ്ട്ര മാധ്യമകോൺഫറൻസിന്റെ ഗാല നൈറ്റിന് മാറ്റ് കൂട്ടുവാൻ ചിനു തോട്ടത്തിന്റെ ശിങ്കാരി സ്‌കൂൾ ഓഫ് റിഥം ചിക്കാഗോ

spot_img
spot_img

അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് മീഡിയാ കോൺഫ്രൻസിന്റെ സായാഹ്നങ്ങൾ താളലയമാക്കുവാൻ ചിക്കാഗോയിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പായ ശിങ്കാരി സ്‌കൂൾ ഓഫ് റിഥം ഒരുങ്ങുന്നു. വർഷങ്ങളായി അമേരിക്കയിലുടനീളം ശ്രദ്ധേയമായ പ്രകടനം കൊണ്ട് വേദികളെ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള ശിങ്കാരി സ്‌കൂൾ ഓഫ് ഡാൻസ്, പ്രമുഖ നൃത്താദ്ധ്യാപികയായ ചിന്നു തോട്ടത്തിന്റെ നേതൃത്തിലാണ് പ്രവർത്തിക്കുന്നത്.

അമേരിക്കൻ മലയാളികൾക്ക് വേണ്ടി പ്രമുഖ നടീ നടന്മാരുടെ നേതൃത്വത്തിൽ നടത്തപെടുന്ന വിവിധ സ്റ്റേജ് ഷോകളിൽ അവരോടൊപ്പം നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് ശിങ്കാരി സ്‌കൂൾ ഓഫ് ഡാൻസിലെ പ്രതിഭകൾ.

നവംബർ 13 ശനിയാഴ്ച പകൽ സമയം സെമിനാറുകളും, ഉച്ചകഴിഞ്ഞു 3 മണി മുതൽ ‘പീപ്പിൾസ് ഫോറം’ എന്ന ലൈവ് ടോക് ഷോ ഉണ്ടായിരിക്കുന്നതാണ് അതിനു ശേഷം പൊതുസമ്മേളനവും നടക്കും. വൈകിട്ട് പൊതു സമ്മേളനം കഴിഞ്ഞാൽ ഉടനെ തന്നെ ‘ഗാല’ നൈറ്റിൽ ശിങ്കാരി സ്കൂൾ ഓഫ് റിഥത്തിന്റെ നൃത്യ നൃത്തങ്ങളും സംഗീത നിശയും കോർത്തിണക്കി ആണ് പരിപാടികൾ അരങ്ങേറുക.

നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ, റിനയസൻസ് ഗ്ലെൻവ്യൂ മാരിയറ്റ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപെടുന്ന ഈ മീഡിയ കോൺഫ്രൻസിൽ നിരവധി മാധ്യമ പ്രവർത്തകരും രാഷ്ട്രീയ -സാമൂഹ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും നോർത്ത് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമായി പങ്കെടുക്കും.

കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി IPCNA നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments