Friday, January 21, 2022
spot_img
HomeAmericaഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

റോയ് മുളകുന്നം

ചിക്കാഗോ: നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി സംഘടനകളുടെ സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) യുടെ സെൻട്രൽ റീജിയൺ കേരളം ഒരു ഏകികൃത സംസ്ഥനമായത്തിന്റെ 65- ാം ജന്മദിനം ആഘോഷിച്ചു.

പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺ പാട്ടപതിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ റീജിയണൽ ചെയർമാൻ റോയി മുളകുന്നത്തിന്റെ ആമുഖ പ്രസംഗത്തിനു ശേഷം ഫോമാ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട് കേരളപിറവി ആഘോഷം ഉത്ഘാടനം ചെയ്തു.

ഫോമാ അഡ്വൈസറി കമ്മറ്റി വൈസ് ചെയർമാനായ പീറ്റർ കുളങ്ങര കേരളപിറവി സന്തേശം നല്കി.

ഫോമാ നാഷണൽ കമ്മറ്റി അംഗം ജോൺസൺ കണ്ണൂക്കാടൻ, ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡൻറും ഫോമാ മുൻ റീജിയണൽ പ്രസിഡൻറുമായ സണ്ണി വള്ളിക്കളം, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡൻറ് സിബു കുളങ്ങര , മുൻ റീജിയണൽ വൈസ് പ്രസിഡൻറ് ബിജി ഇടാട്ട് തുടങ്ങിയവർ പ്രസംഗിക്കുകയും റീജിയണൽ സെക്രട്ടറി രജ്ഞൻ എബ്രാഹം നന്ദിയും രേഖപ്പെടുത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments