Monday, January 24, 2022
spot_img
HomeAmericaഐഒസി യുഎസ്എ കേരള ചാപ്റ്റർ ഫ്ലോറിഡ റീജിയണൽ മീറ്റിംഗ് നടത്തി

ഐഒസി യുഎസ്എ കേരള ചാപ്റ്റർ ഫ്ലോറിഡ റീജിയണൽ മീറ്റിംഗ് നടത്തി

ഫ്ലോറിഡ: ഐഒസി യുഎസ്എ കേരള ചാപ്റ്ററിന്റെ കീഴിലുള്ള ഫ്ലോറിഡ റീജിയണൽ മീറ്റിംഗ് ടാമ്പയിൽ ഫ്ലോറിഡ റീജിയണൽ പ്രസിഡണ്ട് ചാക്കോ കുര്യന്റെ അധ്യക്ഷതയിൽ ചേർന്നു. ഐഒസി യുഎസ്എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ടിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഫ്ലോറിഡ റീജിയനിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനായി മെമ്പർഷിപ്പ് വിതരണം കൂടുതൽ ഊർജസ്വലമാക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ 20 പേർ പുതുതായി അംഗത്വമെടുത്തിന്റെ അംഗത്വ ഫീസും മറ്റു രേഖകളും റീജിയണൽ പ്രസിഡണ്ട് ചാക്കോ കുര്യൻ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരെറ്റിനു സമർപ്പിച്ചു. ഫ്ലോറിഡ റീജിയനിൽ ഐഒസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശിൽപ്പിയുമായ ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം (ശിശുദിനം), റിപ്പബ്ലിക്ക് ദിനാഘോഷം എന്നിവ ഫ്ലോറിഡ റീജിയനു കീഴിൽ വിപുലമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യശ്ശസ് ഉയർത്തുന്ന എല്ലാ ദേശീയ-സംസ്ഥാന നേതാക്കന്മാർക്കും പൂർണപിന്തുണ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

2022 ഏപ്രിൽ മാസത്തിൽ ന്യൂയോർക്കിൽ വച്ച് ഐഒസി യുഎസ്എ കേരള ചാപ്പ്റ്ററിന്റെ ദേശീയ തലത്തിലുള്ള വിപുലമായ കൺവെൻഷൻ നടത്തുന്നതാണെന്നും പ്രസിഡണ്ട് ലീല മാരേട്ട് അറിയിച്ചു. കൺവെൻഷനിൽ ഫ്ലോറിഡ റീജിയൻറെ എല്ലാ പിന്തുണയും പരമാവധി പങ്കാളിത്തവും ഉറപ്പു വരുത്തുമെന്നും റീജിയണൽ പ്രസിഡണ്ട് ചാക്കോ കുര്യൻ അറിയിച്ചു. അതിനു മുൻപായി ഫ്‌ലോറിഡയിൽ മെമ്പർഷിപ്പ് വിതരണം കൂടുതൽ വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള ചാപ്റ്റർ വൈസ് പ്രസിഡണ്ട് സ്കറിയ കല്ലറക്കലും ചടങ്ങിൽ അഭിസംബോധന ചെയ്തു. ഐഒസി-യുഎസ്എ കേരള ചാപ്റ്ററിന്റെ വെബ്‌സൈറ്റ് ഡിസൈൻ ചെയ്യന്നതിനു മേൽനോട്ടം വഹിക്കാനുള്ള ചുമതല കമ്മിറ്റി അംഗം പ്രസാദ് ജോണിനെ ചുമതലപ്പെടുത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments