ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍, 6 മലയാളി സ്ഥാനാര്‍ത്ഥികള്‍ വിജയത്തിനായി മാറ്റുരക്കുമ്പോള്‍ ആവേശത്തിന്റെ അലയടികള്‍ ഉണര്‍ത്തികൊണ്ട് ഹൂസ്റ്റണ്‍ നഗരം ഉണര്‍ന്നു കഴിഞ്ഞു അമേരിക്കയിലെ മറ്റൊരു നഗരത്തിലും ഇത്രയധികം മലയാളികളോ ഇന്ത്യക്കാരോ മത്സര രംഗത്തില്ലായെന്നുള്ളത് ഹൂസ്റ്റണെ വ്യത്യസ്ഥമാക്കുന്നു.



നമുക്ക് സുപരിചിതരായ ഇവരെ നേരില്‍ കാണാന്‍,സംവദിക്കുവാന്‍, ആവശ്യങ്ങള്‍ പറയുവാന്‍, കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഒരു വേദിയില്‍ അണിനിരത്തികൊണ്ടു ഒരു ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടി അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു.



നവംബര്‍ 1 നു ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്ക് ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്റര്‍ മിനി ഹാള്‍ (Houston Knanaya Community Center 2210 Staffordshire Rd, Missouri City, Tx 77459)
ഹൂസ്റ്റണിലെ മലയാളി സുഹൃത്തുക്കള്‍ ഒരുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കുന്നവര്‍:
K.P. GEORGE – FORT BEND COUNTY JUDGE
ROBIN ELAKKATT – MAYOR OF MISSOURI CITY
JUDGE JULI MATHEW – COUNTY COURT AT LAW NO.3
DAN MATHEWS – For STATE REP DISTRICT 76
SURENDRAN K PATTEL – For 240TH JUDICIAL DISTRICT COURT JUDGE
JAISON JOSEPH – For JUSTICE OF THE PEACE PCT -2
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബേബി മണക്കുന്നേല്‍: 713 291 9721