Wednesday, December 6, 2023

HomeAmericaകൗമാരക്കാരിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു മരത്തില്‍ കെട്ടിയിട്ട കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൗമാരക്കാരിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു മരത്തില്‍ കെട്ടിയിട്ട കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍

spot_img
spot_img

പി പി ചെറിയാന്‍

ഫ്‌ളോറിഡാ: കൗമാരക്കാരിയായ പെണ്‍കുട്ടിയെ അലബാമയില്‍ നിന്നും തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം അതിര്‍ത്തികള്‍ കടത്തി ഫ്‌ളോറിഡായിലെ ജാക്‌സണിലെ ഒഴിഞ്ഞ പ്രദേശത്ത് മരത്തില്‍ കെട്ടിയിട്ട കേസ്സില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തതായി തിങ്കളാഴ്ച ജാക്‌സണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. കോമ്പി ജെറോം ജോര്‍ദന്‍, മോളി മിഷല്‍ ജാരറ്റ് എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയായിരുന്നു കൗമാരക്കാരിയെ കാണാതായത്. സംഭവത്തെ കുറിച്ചു കൗണ്ടി ഷെറിഫ് ഓഫീസ് നല്‍കുന്ന വിശദീകരണം.

വെള്ളിയാഴ്ച വൈകീട്ട് അലബാമയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദനാണ് പെണ്‍കുട്ടിയെ വാഹനത്തില്‍ കടത്തി കൊണ്ടു പോയതും വഴി മദ്ധ്യേ രണ്ടു സ്്ത്രീകള്‍ കൂടി ഇദ്ദേഹത്തോടൊപ്പം വാഹത്തില്‍ കയറ്റി.

തുടര്‍ന്ന് ഫ്‌ളോറിഡാ ജാക്‌സണിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഈ പെണ്‍കുട്ടിയെ കൊണ്ടുവന്ന് ജോര്‍ദ്ദന്‍ ഉപദ്രവിക്കുകയും, കൈയും, കാലും, ഡക്റ്റ് ടേപ് ഉപയോഗിച്ചു ബന്ധിച്ച ശേഷം അവിടെ തന്നെയുള്ള മരത്തില്‍ കെട്ടിയിടുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ആറര മണിയോടെ സമീപവാസിയാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതായി പോലീസിനെ അറിയിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചതു കൊണ്ടു രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ ജോര്‍ദാനെതരെ കവര്‍ച്ച, തടഞ്ഞുവെക്കല്‍, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്ക് കേസ്സെടുത്തിട്ടുണ്ട്. മോളി മിഷന്‍ ജാരറ്റിനെതിരെയും ഫസ്റ്റ് ഡിഗ്രി റോബറി ഉള്‍പ്പെടെ കേസ്സുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഇവരെ ഈ ആഴ്ച ഒടുവില്‍ കോടതിയില്‍ ഹാജരാക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments