Thursday, October 5, 2023

HomeAmericaഅഭിമാനമായി മലയാളി സ്ഥാനാർഥികൾ, കെ.പി. ജോർജ്, റോബിൻ ഇലക്കാട്, ജൂലി മാത്യു,സുരേന്ദ്രൻ പട്ടേൽ...

അഭിമാനമായി മലയാളി സ്ഥാനാർഥികൾ, കെ.പി. ജോർജ്, റോബിൻ ഇലക്കാട്, ജൂലി മാത്യു,സുരേന്ദ്രൻ പട്ടേൽ എന്നിവർ വിജയിച്ചു.

spot_img
spot_img

ഹ്യൂസ്റ്റൺ: എല്ലാവരും ആകാംഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്.
ആറ് മലയാളികളാണ് ഫോർഡ് ബെൻഡ് കൗണ്ടിയിൽ മത്സരരംഗത്ത് ഉണ്ടായിരുന്നത്.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, മിസൂറി സിറ്റി മേയർ റോബിൻ ഇലക്കാട്, ജഡ്ജ് ജൂലി മാത്യു ജഡ്ജ് സ്ഥാനാർഥി സുരേന്ദ്രൻ പട്ടേൽ എന്നിവർ വിജയിച്ചു.
ഡാൻ മാത്യുസ്, ജെയ്‌സൺ ജോസഫ് എന്നിവർ പിന്നിലായി.

അത്യധികം ആവേശകരമായ തെരഞ്ഞെടുപ്പിൽ കൗണ്ടി ജഡ്ജ് കെ പി ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്, ജഡ്ജ് ജൂലി മാത്യൂസ് എന്നിവർ രണ്ടാമൂഴത്തിലും വിജയിച്ചു.

240 ജുഡീഷ്യൽ ഡിസ്ട്രിക്ട് ഡിസ്ട്രിക്ട് ജഡ്ജ് സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സുരേന്ദ്രൻ കെ പട്ടേൽ നേരിയ വോട്ടിനു വിജയിച്ചു.

രാജ്യമെമ്പാടും റിപ്പബ്ലിക്കേഷൻ തരംഗംഉണ്ടാകും എന്ന് പ്രവചിച്ചപ്പോഴും ചില നിർണായക ഇടങ്ങളിൽ ആ പ്രതീക്ഷകളെ തകർത്തുകൊണ്ട് ഡെമോക്രാറ്റിക് പാർട്ടി ആധിപത്യം നിലനിർത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

524,590 രജിസ്‌ട്രേഡ് വോട്ടേഴ്‌സ് ഉള്ള കൗണ്ടിയിൽ 47.87% ആളുകളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.
മുഴുവൻ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ 8000 ഭൂരിപക്ഷത്തിന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് മത്സരിച്ച കെ പി ജോർജ് വിജയിച്ചു.

മിസോറി സിറ്റി മേയർ സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ച റോബിൻ ജെ ഇലക്കാട്ട് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കോർട്ട് അറ്റ് ലോ നമ്പർ ത്രീയിൽ മത്സരിച്ച ജഡ്ജ് ജൂലി എ മാത്യു നേരിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ജസ്റ്റിസ് ഓഫ് ദി പീസ് പ്രസിൻറ് 2 ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജയ്‌സൻ ജോസഫ് പരാജയപ്പെട്ടു.

സ്‌റ്റേറ്റ് റെപ്രെസെന്ററ്റീവ് ഡിസ്ട്രിക്ട് 76 നിന്ന് മത്സരിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡാൻ മാത്യൂസ് അവസാനം വരെയും മികച്ച മത്സരം കാഴ്ചവെച്ചു എങ്കിലും പരാജയപ്പെട്ടു.

കെ.പി. ജോർജ്‌ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ്
പോൾ ചെയ്ത 245,910 വോട്ട് എണ്ണിയപ്പോൾ കെ.പി. ജോർജ് 126,828 വോട്ട് നേടി (51.57 ശതമാനം.
എതിരാളിക്ക് 119,082 (48.43% ശതമാനം)

റോബിൻ ഇലക്കാട്മിസൂറി സിറ്റി മേയർ
23,638 വോട്ട് എണ്ണിയപ്പോൾ റോബിന് 13,272 (56.15 ശതമാനം) വോട്ട് ലഭിച്ചു.
എതിരാളി യോലാന്റ ഫോർഡിനു 10,366 (43.85 ശതമാനം)

ജഡ്ജ് ജൂലി മാത്യുസ്
241,940 വോട്ട് എണ്ണിയപ്പോൾ ജഡ്ജ് ജൂലി മാത്യുസിനു 122,798 (50.76 ശതമാനം)
എതിരാളിക്ക് 119,142 (49.24% ശതമാനം)

ജഡ്ജി സ്ഥാനാർഥി സുരേന്ദ്രൻ പട്ടേൽ
242,860 വോട്ട് എണ്ണിയപ്പോൾ സുരേന്ദ്രൻ പട്ടേലിന് 121,448 (50.01% ശതമാനം)
എതിരാളിക്ക് 121,412 (49.99% ശതമാനം)

സ്‌റ്റേറ്റ് റെപ്രസെന്ററ്റീവ് സ്ഥാനാർത്ഥി ഡാൻ മാത്യുസ് (റിപ്പബ്ലിക്കൻ)
49,343 വോട്ട് എണ്ണിയപ്പോൾ ഡാൻ മാത്യുസിനു 21,103 (42.77 ശതമാനം)
എതിരാളി സുലൈമാൻ ലാലാനിക്ക് 28,240 (57.23 ശതമാനം. പാക്ക് വംശജനാണ് ലാലാനി

ജസ്റ്റീസ് ഓഫ് ദി പീസ് സ്ഥാനാർഥി ജെയ്‌സൺ ജോസഫ്
64,594 വോട്ട് എണ്ണിയപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെയ്‌സൺ ജോസഫ് 25,152 (38.94 ശതമാനം) വോട്ട് നേടി
എതിരാളിക്ക് 39,442 (61.06 ശതമാനം)

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments