Monday, December 5, 2022

HomeAmericaസുരേന്ദ്രൻ പട്ടേലിന് വിജയം

സുരേന്ദ്രൻ പട്ടേലിന് വിജയം

spot_img
spot_img


240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ആയി മലയാളിയായ സുരേന്ദ്രന്‍ കെ പട്ടേലിന് വിജയം. ഇഞ്ചോടിഞ്ച് മത്സരത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ലേബലില്‍ സുരേന്ദ്രന്റെ ഉജ്വല വിജയം.

സിവില്‍, ക്രിമിനല്‍, ലേബര്‍, ഇന്‍ഡ്രസ്ട്രിയല്‍ ലോ എന്നിവയിൽ മികവ് തെളിയിച്ച സുരേന്ദ്രൻ എല്ലാവര്‍ക്കും തുല്യനീതി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ്.


1996 മുതല്‍ കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച സുരേന്ദ്രൻ 2007ല്‍ ആണ് അമേരിക്കയില്‍ എത്തുന്നത്. റജിസ്റ്റേഡ് നഴ്‌സാണ് ഭാര്യ.


2009-ല്‍ ബാര്‍ എക്‌സാം പാസായ സുരേന്ദ്രൻ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്നും എല്‍എല്‍എം ബിരുദവും നേടി .

കഴിഞ്ഞ തവണ ഫാമിലി കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ റണ്‍ ഓഫില്‍ എത്തിയിരുന്നു.

പോള്‍ ചെയ്ത വോട്ട്: 242,860
സുരേന്ദ്രന്‍ പട്ടേല്‍ : 121,448 (50.01% ശതമാനം)
എതിരാളി : 121,412 (49.99%)

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments