Saturday, April 20, 2024

HomeAmericaഇല്ലിനോയി വിൽ കൗണ്ടിയിൽ ട്രഷറർ സ്ഥാനാർത്ഥി രാജ് പിള്ള 478 വോട്ടിന് മുന്നിൽ 

ഇല്ലിനോയി വിൽ കൗണ്ടിയിൽ ട്രഷറർ സ്ഥാനാർത്ഥി രാജ് പിള്ള 478 വോട്ടിന് മുന്നിൽ 

spot_img
spot_img

ഇല്ലിനോയിസിലെ നാലാമത്തെ വലിയ കൗണ്ടിയായ വിൽകൗണ്ടിയുടെ ട്രഷർ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജ് പിള്ള (റിപ്പബ്ലിക്കൻ  സ്ഥാനാർത്ഥി) 478  വോട്ടിനു മുന്നിൽ .  

സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്ന്റ്  (സി പി എ) ആയ  പിള്ളക്ക് 111,707 (50.1 ശതമാനം)  വോട്ട് ലഭിച്ചു. നിലവിലുള്ള ട്രഷറർ ടിം ബ്രോഫിക്കു  111,230 (49.9 ശതമാനം) വോട്ട്.
5000 -ൽ പരം പോസ്റ്റൽ ബാലറ്റുകൾ കൂടി എണ്ണിയാലേ അന്തിമ ഫലം വരൂ.

“നികുതിദായകരുടെ പണം കൈകാര്യം ചെയ്യുന്നത് വലിയൊരു ചുമതലയാണ്, “ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിവുള്ള ട്രഷറർ വേണം. നിലവിലുള്ള ട്രഷറർ സി പി എ അല്ല, രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിനു പരിശീലനവുമില്ല.  ഞാൻ സി പി എ ആണ്, മുൻ സൈനികനാണ്. പൊതുമുതൽ സംരക്ഷിച്ച ചരിത്രമുള്ള, രാഷ്ട്രീയ ഇടനാഴികൾക്കു പുറത്തുള്ള ആളാണ്,” പ്രചാരണ വേളയിൽ രാജ് പിള്ള പറഞ്ഞു.


നേവി വെറ്ററനും പബ്ളിക്ക്അക്കൗണ്ടന്റുമായ രാജ് പിള്ള കൗണ്ടി ട്രഷറർ സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യഇൻഡ്യൻ അമേരിക്കൻ ആണ്.

യു എസ് നാവികസേനയിൽ സേവനത്തിനു ബഹുമതി നേടിയിട്ടുള്ള പിള്ള 17 വർഷമായി വിൽ കൗണ്ടിയിലെ  പ്ലെയിൻഫീൽഡിൽ അകൗണ്ടിംഗ് ഓഫീസ് നടത്തുന്നു.   

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments