Saturday, December 3, 2022

HomeAmericaപ്രതീക്ഷിച്ച വിജയം നേടാനാകാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

പ്രതീക്ഷിച്ച വിജയം നേടാനാകാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

spot_img
spot_img

വാഷിങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

പണപ്പെരുപ്പവും കുറ്റകൃത്യങ്ങള്‍ കൂടിയതും പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകള്‍ക്കുമെതിരായ വികാരമായി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന റിപ്പബ്ലിക്കൻ കണക്കൂകൂട്ടല്‍ ഫലം കണ്ടില്ല .

ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് ജയിച്ചുകയറിയവരിലേറെയും സ്വന്തം പാർട്ടിക്കാർ പോലും വിജയ പ്രതീക്ഷ പുലർത്താത്തവരായിരുന്നു .’


സെനറ്റില്‍ നിലവില്‍ റിപ്പബ്ലിക്കന്‍ കക്ഷിയുടെ പക്കലുള്ള സീറ്റ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോണ്‍ ഫെറ്റര്‍മാന്‍ നേടി. എങ്കിലും സെനറ്റിലെ ഡെമോക്രാറ്റുകളുടെ മേല്‍ക്കൈ ഉറപ്പിക്കാനായിട്ടില്ല. അരിസോണയിലെയും നെവാഡയിലേയും ഫലം സെനറ്റിലെ ഭൂരിപക്ഷത്തില്‍ നിര്‍ണായകമാകും. ഈ രണ്ടു സ്ഥലത്തും ഭാഗികമായി മെയില്‍ വഴിയാണ് വോട്ടെടുപ്പ് നടന്നത് എന്നതിനാൽ ഫലമറിയാന്‍ വൈകും .

ജനപ്രതിനിധി സഭയില്‍ സമ്ബൂര്‍ണ അധികാരമുറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ബൈഡനും ഡെമോക്രാറ്റുകള്‍ക്കുമില്ല. 1906 മുതല്‍, യു.എസില്‍ അധികാരത്തിലുള്ള പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് 1934ലും 1998ലും 2002ലും മാത്രമാണ് ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ മേല്‍ക്കൈ ലഭിച്ചത്. .

ട്രംപിനെ തോല്‍പിച്ച്‌ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്‍ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പാണിത്.

ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.

സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പും ഇതോടൊപ്പം പൂര്‍ത്തിയായി. നിലവില്‍ 100 അംഗ യു.എസ് സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് 48 സീറ്റും റിപ്പബ്ലിക്കന്‍ കക്ഷിക്ക് 50 സീറ്റുമാണുള്ളത്. രണ്ടുപേര്‍ സ്വതന്ത്രരാണ്.

ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 220 സീറ്റും റിപ്പബ്ലിക്കന്‍ കക്ഷിക്ക് 212 സീറ്റുമുണ്ട്. മൂന്ന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments