Friday, December 2, 2022

HomeAmericaശ്രീ തനേദാര്‍ യു.എസ് ജനപ്രതിനിധി സഭയില്‍

ശ്രീ തനേദാര്‍ യു.എസ് ജനപ്രതിനിധി സഭയില്‍

spot_img
spot_img

വാഷിങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ശ്രീ തനേദാര്‍(ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി) മിഷിഗനില്‍നിന്ന് വിജയിച്ചു.

മിഷിഗനില്‍നിന്ന് ജനപ്രതിനിധി സഭയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ പൗരനാണ്. 67കാരനായ തനേദാര്‍ നിലവില്‍ മിഷിഗന്‍ ഹൗസില്‍ തേഡ് ഡിസ്ട്രിക്ടിനെ പ്രതിനിധാനം ചെയ്യുന്നുണ്ട്. റിപ്പബ്ലിക്കന്‍ കക്ഷിയിലെ മാര്‍ടെല്‍ ബിവിങ്സിനെയാണ് തനേദാര്‍ തോല്‍പിച്ചത്. 84,096 വോട്ടുനേടി. ബിവിങ്സ് 27,366 വോട്ടാണ് നേടിയത്.

2018ല്‍ മിഷിഗന്‍ ഗവര്‍ണര്‍ സ്ഥാനത്തെത്താന്‍ ശ്രമം നടത്തിയിരുന്നു.

’70കളില്‍ കേവലം 20 ഡോളറുമായി അമേരിക്കയിലെത്തി ഉയര്‍ച്ചകളിലേക്ക് നടന്നുകയറിയ തനേദാര്‍ മഹാരാഷ്ട്ര സ്വദേശിയാണ്. വളര്‍ന്നത് കര്‍ണാടകയിലെ ബെളഗാവിയില്‍.

ചെറുപ്പത്തില്‍ പിതാവ് മരിച്ചതിനാല്‍ പഠന ചെലവുകള്‍ക്കും കുടുംബത്തിന്റെ വരുമാനത്തിനുമായി ചെറിയ ജോലികള്‍ ചെയ്തു. പിന്നീട് മുംബൈ ഭാഭ ആറ്റമിക് റിസര്‍ച് സെന്ററില്‍ ശാസ്ത്രജ്ഞനായി. ബിസിനസ് രംഗം ലക്ഷ്യമിട്ടാണ് യു.എസിലെത്തിയത്. പിന്നീട് പൊതുജന സേവനരംഗത്തെത്തി. താന്‍ കുടിയേറിയ രാജ്യം തനിക്ക് വേണ്ടതിലേറെ തന്നെന്നും ഇനിയും പണം സമ്ബാദിക്കുന്നതില്‍ അര്‍ഥമില്ലെന്നും ബിസിനസ് ഉപേക്ഷിച്ച്‌ പൊതുസേവനത്തിനിറങ്ങേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments