Thursday, April 18, 2024

HomeAmericaഅഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് വിജയം

അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് വിജയം

spot_img
spot_img

പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ നാല് ഇന്ത്യന്‍ വംശജരും. ഡെമോക്രാറ്റിക് സിറ്റിങ് എംപിമാരായിരുന്ന രാജകൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍ എന്നിവര്‍ പ്രതിനിധിസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കലിഫോര്‍ണിയയില്‍നിന്ന് ആറാംതവണ മത്സരിക്കുന്ന ആമി ബെറയും വിജയിച്ചു. മിഷിഗനില്‍നിന്ന് ആദ്യമായി പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ തനേദറാണ് പ്രതിനിധിസഭയില്‍ ‘സമോസ കോക്കസ്’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജ എംപിമാര്‍ക്കൊപ്പം ചേരുന്ന പുതുമുഖം.

വിവിധ സംസ്ഥാന അസംബ്ലികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ വംശജര്‍ ജയംകണ്ടു. മേരിലാന്‍ഡില്‍ ആദ്യമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയില്‍ എത്തിയ ഇന്ത്യന്‍ വംശജയെന്ന ചരിത്രം കുറിച്ചിരിക്കുകയാണ് അരുണ മില്ലര്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്നു. ഇവിടെ വിജയിച്ച വെസ് മൂര്‍ സംസ്ഥാനത്തിന്റെ ആദ്യ കറുത്ത വംശജനായ ഗവര്‍ണറായി.

ടെക്സസില്‍ മത്സരിച്ച ഇന്ത്യന്‍ വംശജന്‍ സന്ദീപ് ശ്രീവാസ്തവ പരാജയപ്പെട്ടു. ന്യൂഹാംപ്ഷെയര്‍ സ്റ്റേറ്റ് അസംബ്ലിയിലേക്ക് ജയിച്ച ജെയിംസ് റോസനര്‍ രാജ്യത്ത് ഈ സ്ഥാനത്തെത്തുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments