Thursday, March 28, 2024

HomeAmericaനോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ- പ്രവാസി മലയാളി ഗോഡ്‍ലി മേബിൾ

നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ- പ്രവാസി മലയാളി ഗോഡ്‍ലി മേബിൾ

spot_img
spot_img

ജോസഫ് ജോൺ കാൽഗറി

കാൽഗറി : 19-ാം വയസ്സിൽ ട്രാൻസ്‌പോർട്ട് കാനഡയിൽ നിന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കാനഡ കാൽഗറിയിൽ നിന്നുമുള്ള പ്രവാസി മലയാളി ഗോഡ്‍ലി മേബിൾ. 2022 മാർച്ചിൽ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത എന്ന റെക്കോർഡും മേബിൾ കരസ്ഥമാക്കിയിരുന്നു. കൂടാതെ, ഇന്ത്യൻ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്നീ റെക്കോർഡുകളും മേബിൾ സ്വന്തമാക്കിയിരിക്കുകയാണ്.

എയർ ലൈൻ ക്യാപ്റ്റൻ ആകാനുള്ള തൻ്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഒരു നേട്ടത്തോടുകൂടി മേബിൾ കൈവരിച്ചിരിക്കുന്നത്. കാൽഗറി ബിഷപ്പ് മക്നാലി ഹൈസ്കൂളിൻ നിന്ന് ഹൈസ്കൂൾ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം സ്പ്രിംഗ് ബാങ്ക് എയർ ട്രൈനിംഗ് കോളേജിൽ നിന്ന് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് , കാൽഗറി ഫ്ലയിങ് ക്ലബ്ബിൽ നിന്ന് കൊമേർഷ്യൽ പൈലറ്റ് ലൈസൻസും , മൾട്ടി-
എൻജിൻ ഐ ഫ് ആർ റേറ്റിംഗ് , കാണാട്ട ഏവിയേഷൻ കോളേജിൽ നിന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ലൈസൻസും കരസ്ഥമാക്കിയ മേബിൾ എയർ ലൈൻ പൈലറ്റ് അകാൻ വേണ്ടി തയ്യാറെടുത്തു കഴിഞ്ഞു .


എയർ ലൈൻ പൈലറ്റ് ആകണമെങ്കിൽ 21 വയസ് ആയിരിക്കണമെന്ന ട്രാൻസ്‌പോർട്ട് കാനഡയുടെ നിബന്ധനക്കുമുന്പിൽ, കുട്ടിക്കാലം മുതൽ എയർ ലൈൻ പൈലറ്റ് ആകാനുള്ള തന്റെ അടങ്ങാത്ത ആഗ്രഹവുമായി ഇനിയും രണ്ടു വർഷം കാത്തിരിയ്ക്കണം. . ലൈസൻസ് ലഭിച്ച ഉടൻ തന്നെ കാൽഗറിയിലും പരിസര നഗരങ്ങളിൽ നിന്നുമുള്ള നിരവധി ഫ്ലയിങ് സ്കൂളുകളിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ആകുവാൻ അവസരങ്ങൾ ലഭിച്ചിരിക്കുകയാണ് മേബിളിന്. എയർ ലൈൻ ക്യാപ്റ്റൻ ആകാനുള്ള തൻ്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഒരു നേട്ടത്തോടുകൂടി മേബിൾ കൈവരിച്ചിരിക്കുന്നത്.

2017 ൽ കാനഡയിലേക്ക് ചേക്കേറിയ പ്രവാസി മലയാളികളായ അബിയുടെയും റോസ് അബിയുടെയും മൂത്തമകളാണ് ഗോഡ്‍ലി മേബിൾ. സഹോദരൻ റയാൻ അബി.

ഗോഡ്‍ലി മേബിളുമായുള്ള അഭിമുഖം കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtube.com/watch?v=_JZPmqAIvwk
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments