യു.എസിലെ വിര്‍ജീനിയ യൂണിവേഴ്സിറ്റി കാമ്ബസിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ ഒമ്ബത് മണിയോടെ യൂണിവേഴ്സിറ്റിയുടെ ഷാര്‍ലെറ്റ്‌സ്‌വില്‍ കാമ്ബസിലാണ് സംഭവം.
യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവയ്പ് നടത്തിയത്. ഇയാളെ ഇന്നലെ രാത്രിയോടെ പൊലീസ് പിടികൂടി. ആക്രമണ കാരണം വ്യക്തമല്ല.