Thursday, April 25, 2024

HomeAmericaക്‌നാനായ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്‌നാനായ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

spot_img
spot_img

2022 ല്‍ ചിക്കാഗോയിലെ ക്‌നാനായ സമൂഹത്തില്‍ നിന്നും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കുന്നതിനായി ചിക്കാഗോ കെ.സി.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശ്രീ. ജോയി നെടിയകാലയ്ക്കാണ് ബിസിനസ് എക്‌സലന്‍ഡ് അവാര്‍ഡ്. ഗ്യാസ് ഡിപ്പോട്ട് ഓയില്‍ കമ്പനി, ക്യാപിറ്റല്‍ ഡിപ്പോട്ട്, ഗ്രാന്റ് ഹയ്യത്ത് ചിക്കാഗോ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രസിഡന്റുമായ ശ്രീ. ജോയി നെടിയകാലായുടെ നേട്ടങ്ങള്‍ നിരവധി മലയാളികള്‍ക്ക് വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നതിന് പ്രചോദനവും സഹായകരവും ആയെന്ന് ജൂറി വിലയിരുത്തി.

ഇന്ത്യയിലും അമേരിക്കയിലുമുള്ള കിഡ്‌നി ഫൗണ്ടേഷനുകളും റോട്ടറി ക്ലബുകളുമായി സഹകരിച്ച് കേരളത്തിലെ ആയിരക്കണക്കിന് നിര്‍ദ്ധനരായ രോഗികള്‍ക്ക് കിഡ്‌നി ചികിത്സാരംഗത്ത് സൗകര്യം ഒരുക്കുക വഴി ശ്രദ്ധേയനായ ഷിബു പീറ്റര്‍ വെട്ടുകല്ലേലിനാണ് ഇത്തവണത്തെ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ്. (ഗിഫ്റ്റ് ഓഫ് ഹോപ് യു.എസ്.എ., ഐ.ഡി.പി.എച്ച്. എന്നിവയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ് ഷിബു) അംഗവൈകല്യം ബാധിച്ച 500 വ്യക്തികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ലിംബ് ഘടിപ്പിച്ച് നല്‍കിയതും 2018 ലെ പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി 20 വീടുകളും, 2 കോടിയിലധികം രൂപ വിലമതിക്കുന്ന മരുന്നുകളും ലഭ്യമാക്കാനായത് അദ്ദേഹത്തിന്റെ സംഘാടക മികവിന് ഉദാഹരണമാണ്.

DJ illest എന്ന പേരില്‍ പ്രശസ്തനായ സനു കുന്നത്തുകിഴക്കേതില്‍ ആണ് യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ചിക്കാഗോ ബുള്‍സിന്റെ ഒഫിഷ്യല്‍ ഡി.ജെ. കൂടിയായ സനുവിന് അമേരിക്ക ഹാസ് ഗോട്ട് ടാലന്റില്‍ മത്സരിക്കുന്നതിനും അവസരം ലഭിച്ചിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ വിവാഹ സല്‍ക്കാരങ്ങളില്‍ സനുവിന്റെ ഡി.ജെ. ഇന്ന് ഒരു അവിഭാജ്യഘടകമാണ്. പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് പുറത്തും, സാധ്യതകളുടെ വിശാലലോകം അമേരിക്ക തുറന്നിടുന്നു എന്ന് യുവജനങ്ങള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നതിനുള്ള ആദരവാണ് ഈ അംഗീകാരം.

സെന്റ്ഫ്രാന്‍സീസ് ഹോസ്പിറ്റല്‍ Otolarynnjology Head and Neck Surgery വിഭാഗത്തില്‍ സെക്ഷന്‍ ചെയറായി പ്രവര്‍ത്തിക്കുന്ന ഡോ. ആല്‍ഫി ഇലയ്ക്കാട്ടാണ് ഇത്തവണത്തെ പ്രൊഫഷണല്‍ എക്‌സലന്‍ഡ് അവാര്‍ഡ്. അനവധി റിസേര്‍ച്ചുകളും പബ്ലിക്കേഷന്‍സും ഈ മേഖലയില്‍ നടത്തിയിട്ടുള്ള ഡോക്ടര്‍ ആല്‍ഫിയുടെ സാമൂഹിക പ്രതിബദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 2018 ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 8 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കോട്ടയം കൈപ്പുഴയിലെ തന്റെ പിതൃസ്വത്തില്‍ വീടുകള്‍ പണിത് നല്‍കുക വഴി അദ്ദേഹം ശ്രദ്ധേയനായിരുന്നു.

പ്രസിഡന്‍ഷ്യല്‍ സ്‌കോളര്‍ഷിപ്പോടുകൂടി യൂണിവേഴ്‌സിറ്റി ഓപ് മയാമി മെഡിക്കല്‍ സ്‌കൂളില്‍ അഡ്മിഷന്‍ നേടിയ വനേസ പീറ്റര്‍ ഇണ്ടിക്കുഴിക്കാണ് ഇത്തവണത്തെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ്.യോര്‍ക്ക് ഹൈസ്‌കൂളില്‍നിന്നും നാഷണല്‍ മെരിറ്റ് സ്‌കോളറായി ഗ്രാജുവേറ്റ് ചെയ്ത വനേസ എ.സി.ടി.ക്ക് 99 ശതമാനവും, എം.സി.എ.ടി. ക്ക് 95 ശതമാനവും സ്‌കോര്‍ ചെയ്തിരുന്നു. മയാമി യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ ഹോണര്‍ സൊസൈറ്റി ഓഫ് ന്യൂറോ സയന്‍സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വനേസയുടെ പഠനത്തോടനുബന്ധിച്ച് നടത്തിയിട്ടുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധേയമാണ്.

നവംബര്‍ 20 ന് ചിക്കാഗോ ഗേറ്റ്‌വേ തീയേറ്ററില്‍ വച്ച് നടക്കുന്ന ക്‌നാനായ നൈറ്റില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments