Friday, March 29, 2024

HomeAmericaശ്രീകുമാർ ഉണ്ണിത്താൻ വീണ്ടും ഫൊക്കാനയുടെ പി.ആർ.ഒ

ശ്രീകുമാർ ഉണ്ണിത്താൻ വീണ്ടും ഫൊക്കാനയുടെ പി.ആർ.ഒ

spot_img
spot_img

കലാ ഷഹി , ഫൊക്കാന ജനറൽ സെക്രട്ടറി

വാഷിങ്ങ്ടൺ ഡി സി: മാധ്യമപ്രവർത്തകനും അമേരിക്കയിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിൽ തന്റേതായ വെക്തി മുദ്ര പതിപ്പിച്ച ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാനയുടെ പി. ആർ. ഓ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. .

2016 -2020 കാലഘട്ടങ്ങളിൽ ഫൊക്കാനയുടെ പി.ആർ .ഒ ആയി പ്രവർത്തിച്ചിരുന്ന ഉണ്ണിത്താൻ ഫൊക്കാനയുടെ ന്യൂസുകൾ സമയ സമയങ്ങളിൽ മാധ്യമങ്ങളിൽ എത്തിക്കുകായും എല്ലാ മാധ്യമപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.

ഫൊക്കയുടെ ഓഡിറ്റർ , നാഷണൽ കമ്മിറ്റി മെംബർ ,റീജിയണൽ വൈസ് പ്രസിഡന്റ് , എക്സി. വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീകുമാർ എന്നും ഫൊക്കാനയെ സ്വന്തം കുടുംബത്തെ പോലെ കാണുന്ന വ്യക്തിയാണ്. എല്ലാ ഫൊക്കാനക്കാരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വെക്തി കൂടിയാണ്.

ശ്രീകുമാർ ഉണ്ണിത്താൻ കലാലയ രാഷ്ട്രീയത്തിലൂടെ ആണ്പൊതുപ്രവർത്തനം ആരംഭിക്കുന്നത് , കേരളാ സ്റ്റുഡന്റസ് യൂണിയന്റെ ഭാരവാഹിയായും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായും സേവനം അനുഷ്‌ടിച്ചിട്ടുള്ള ശ്രീകുമാർ അമേരിക്കയിൽ സ്ഥിരതാമസം ആയതിന് ശേഷം അമേരിക്കൻ മലയാളീ സമൂഹത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെംബർ,വൈസ് പ്രസിഡന്റ് ,സെക്രട്ടറിആയും , രണ്ടു തവണ പ്രസിഡന്റ് ആയും പ്രവർത്തിച്ചു.അസോസിഷൻ പ്രസിഡന്റ് ആയിരുന്ന സമയത്തു മികച്ച പദ്ധതികളിലൂടെ അസോസിഷന്റെ പ്രവർത്തനം ഏറ്റവും നല്ല രീതിയിൽ നടത്തുവാനും കഴിഞ്ഞു . കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിയയുടെ ജോയിന്റ് ട്രഷർ ആയും , ട്രസ്റ്റി ബോർഡ് മെംബേർ ആയും പ്രവർത്തിച്ചിരുന്നു. ഓവർസീസ് കോൺഗ്രസിന്റെ ട്രഷർ, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് .

 ശ്രീകുമാർ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്‌ട് അറ്റോണിസ് ഓഫീസിൽ HR പേഴ്സൺ ആയി ജോലി നോക്കുന്നു. ന്യൂ യോർക്കിലെ വൈറ്റ് പ്ലെയിൻസിലാണ് താമസം.

മുൻപും ഫൊക്കാനയുടെ പി.ആർ .ഒ എന്ന നിലയിൽ സംഘടയുടെ എല്ലാ ന്യൂസുകളും തൽസമയം നൽകി മാധ്യമ മുഖമായിരുന്ന ഉണ്ണിത്താനെ വീണ്ടും പി.ആർ .ഒ ആയി നിയമിക്കുന്നതിൽ വളരെ സന്തോഷം ഉണ്ടെന്നും സംഘടനെയെ വളരെ അധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന വെക്തി എന്ന നിലയിൽ ഉണ്ണിത്താന്റെ സേവനം ഫൊക്കാനയുടെ പ്രവർത്തങ്ങൾക്ക് ആവിശ്യമാണെന്നും ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌ നാം ആയാലും സംഘടനായാലും ജനസമ്മതരാകുന്നത്‌. സംഘടന ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നത് ഒരു വലിയ കാര്യമാണ് , എല്ലവേരയും ഒത്തു ഒരുമിച്ചു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച്‌ കൊണ്ടുപോകുവാൻ ഉണ്ണിത്താന് കഴിയുമെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയ ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് എന്നിവർ അഭിപ്രയപെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments