ചിക്കാഗോ: പോസ്റ്റല്‍ മലയാളി ജീവനക്കാരുടെ കുടുംബസംഗമം നവംബര്‍ 13 ഞായറാഴ്ച വൈകിട്ട് ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു . ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച കുടുംബസംഗമം ഫാ . ലിജോ കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു . ദൈനംദിന ജീവിതത്തില്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ . ലിജോ ചെയ്ത പ്രസംഗം ഏറെ ഹൃദ്യമായിരുന്നു .

തുടര്‍ന്ന് പോസ്റ്റല്‍ സര്‍വീസ് റിട്ടയര്‍മെന്റ് കാരെയും സര്‍വീസില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും ആദരിച്ചു . വിവിധ ഓഫീസുകളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പരിചയപെടുത്തിയശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു . കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധതരം ഗെയിമുകളും നടത്തപ്പെട്ടു. തുടര്‍ന്ന് ശ്രീ . ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ ഗാനമേള നടത്തപ്പെട്ടു . സജി പൂത്തൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്ന കുടുംബ സംഗമത്തില്‍ ആനീസ് സണ്ണി നന്ദി രേഖപ്പെടുത്തി . ചിക്കാഗോയിലെ അനവധി പോസ്റ്റല്‍ കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു .
റിപ്പോര്‍ട്ട് :സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (ചിക്കാഗോ)