Friday, June 2, 2023

HomeAmericaപ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

spot_img
spot_img

പി. ശ്രീകുമാര്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതുവേദിയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക 2022-23 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. എഞ്ചിനീയറിങ്, മെഡിസിന്‍, നഴ്സിങ്, അഗ്രിക്കള്‍ച്ചര്‍, ഫാര്‍മക്കോളജി, ഡെന്റിസ്റ്ററി മുതലായ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ആദ്യ വര്‍ഷം പ്രവേശനം നേടുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

കോഴ്സ് കാലാവധിയില്‍ പ്രതിവര്‍ഷം 250 ഡോളറാണ് സ്‌കോളര്‍ഷിപ് തുക. പഠന മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ് പുതുക്കുവാന്‍ അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാത്ത പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ 2022 ഡിസംബര്‍ 31 നകം https://namaha.org/scholarship-application എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്. അപേക്ഷകള്‍ക്കൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പാസ്പോര്‍ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിയുള്ള കത്ത്, പ്രൊഫഷണല്‍ കോഴ്സിനുള്ള അഡ്മിഷന്‍ ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശ കത്ത്, ‘ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍’ എന്ന വിഷയത്തില്‍ മൂന്നു പേജില്‍ കവിയാത്ത ഉപന്യാസം എന്നിവ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാമദാസ് പിള്ള, വൈസ് ചെയര്‍ സോമരാജന്‍ നായര്‍, സെക്രട്ടറി ഡോ. ആര്‍ ജയകൃഷ്ണന്‍, പ്രസന്നന്‍ പിള്ള (കമ്മിറ്റി ചെയര്‍), ഡോ. രവി രാഘവന്‍ (കമ്മിറ്റി കോചെയര്‍), രാജീവ് ഭാസ്‌ക്കരന്‍ (കമ്മിറ്റി കോചെയര്‍), രവി വെള്ളത്തേരി, സുധാ കര്‍ത്താ, സുരേന്ദ്രന്‍ നായര്‍, ഡോ. സുധീര്‍ പ്രയാഗ, ഡോ. ഗോപാലന്‍ നായര്‍, ഡോ. രഞ്ജിനി പിള്ള, ഗോപിനാഥ് കുറുപ്പ്, അനില്‍ ആറന്മുള, നന്ദകുമാര്‍ ചക്കിങ്ങല്‍, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ സമിതിക്കാണ് സ്‌കോളര്‍ഷിപ് ധനസമാഹരണത്തിന്റെയും വിതരണത്തിന്റെയും ചുമതല.

കെ എച്ച് എന്‍ എ നിരവധി വര്‍ഷങ്ങളായി നടത്തിവരുന്ന സ്‌കോളര്‍ഷിപ് പദ്ധതി മൂലം സാമ്പത്തികമായി പ്രയാസം നേരിടുന്ന അനേകം കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ഉന്നത ഉദ്യോഗം കരസ്ഥമാക്കാനും സാധ്യമായിട്ടുണ്ടെന്ന് പ്രസിഡന്റ് ജി. കെ. പിള്ളയും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. രഞ്ജിത് പിള്ളയും പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments